തലയാട് വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ നിലയിൽ

 


തലയാട് :വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌. തലയാട് സ്വദേശിയായ അഭിനവിനെയാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഇയാളുടെ വീടിന്റെ ടെറസിൽ നിന്ന് പത്തോളം കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഇയാൾ കുടുങ്ങിയത്

അന്താരാഷ്ട്ര വിപണിയിൽ പോലും വിലമതിക്കുന്ന ലഹരി വസ്തുക്കൾക്ക് പകരം, സ്വന്തം വീടിന്റെ മുകളിൽ തന്നെ കഞ്ചാവ് വളർത്താൻ ധൈര്യം കാണിച്ച യുവാവിന്റെ പ്രവർത്തി നാട്ടുകാരെയും അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ വീടിന്റെ ടെറസിൽ വളർത്തിയിരുന്ന പത്തോളം കഞ്ചാവ് ചെടികളാണ് പൊലീസ് സംഘം കണ്ടെത്തി നശിപ്പിച്ചത്. ലഹരിക്കെതിരെ നാടാകെ ഒന്നിക്കുമ്പോൾ ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി