പേരാമ്പ്രയിൽ അതിർത്തി തർക്കം. സമീപവാസികൾ തമ്മിൽ അടിപിടി

 


 

 പേരാമ്പ്ര : തൂമ്പ (പടന്ന ) കൊണ്ടടിയേറ്റ് അച്ഛനും മകൾക്കും പരിക്കേററു - പേരാമ്പ്ര ബൈപ്പാസിന് സമീപം LIC ഓഫീസിന് പിന്നിൽ എസ്-സി.വിഭാഗത്തിൽപ്പെട്ട പുതിയോട്ടും താഴക്കുനി ബാബു (53) നും മകൾ അജി ലക്ഷ്മിക്കും(26) പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4-55 ഓടെ ആയിരുന്നു സംഭവം.പരിക്കേറ്റ ഇരുവരും പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ബാബുവിനെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളെജിലേക്കയച്ചു. പടന്ന കൊണ്ടടിയേറ്റ ബാബുവിന് വലതു കൈക്കും കഴുത്തിനും വാരിക്കും പരിക്കേററു. സമ്മതമില്ലാതെ അതിർത്തിയിൽ കൂടി സമീപവാസി വഴി വെട്ടിയെടുത്തത് ചോദ്യം ചെയ്യാനെത്തിയപ്പോൾ സമീപ വാസി ബാലകൃഷ്ണനും മകൻ ഷാമലും സംഘം ചേർന്ന് അക്രമിക്കുകയായിരുന്നുവെന്ന് ബാബു പറഞ്ഞു. അടിപിടിയിൽ ബാലകൃഷ്ണനും മകൻ ഷാമിലിനും പരിക്കേറ്റു ഇരുവരും പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര പോലിസെത്തി അന്വേഷണമാരംഭിച്ചു. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി