തകർച്ച പരിഹരിക്കാതെ വയലട- തലയാട് - കുറുമ്പൊയിൽ റോഡ് മുഖ്യമന്ത്രി ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു.

 


തലയാട്: മുഖ്യമന്ത്രി ഓൺ ലൈനായി ഉദ്ഘാടനം ചെയ്ത കുറുമ്പൊയിൽ - വയലട - തല യാട് റോഡിൽ യാത്രക്കാരെ കാ ത്തിരിക്കുന്നത് വൻ അപകട ഭീഷണി.

റോഡിന്റെ ഇടിഞ്ഞ ഭാഗം കാ ണുമ്പോൾ തന്നെ ഭയം തോന്നു ന്നതായി യാത്രക്കാർ പറയുന്നു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ റോഡ് പരിചയമില്ലാത്ത ഒട്ടേറെ യാത്രക്കാർ ഇതു വഴി കടന്നു പോകുന്നുണ്ട്. വാഹനം ഒന്നു തെറ്റിയാൽ അഗാധമായ താഴ്ച യിലേക്കാണ് പതിക്കുക.

തോരാട് ഭാഗത്ത് റോഡിന്റെ ഒരു വശം സംരക്ഷണ ഭിത്തി ഉൾ പ്പെടെ മാസങ്ങൾക്ക് മുൻപേ ഇടി ഞ്ഞു തകർന്നെങ്കിലും ഈ ഭാഗം നവീകരിക്കാതെയാണു റോഡ് ഉദ്ഘാടനം നിർവഹിച്ചത്. റോ ഡിൻറെ ഉപരിതല പ്രവൃത്തി തുട രുന്ന ഘട്ടത്തിൽ കഴിഞ്ഞ കാല വർഷത്തിലാണു റോഡ് മീറ്ററുക ളോളം ഇടിഞ്ഞു തകർന്നത്. അതിനു ശേഷം നാട്ടുകാർ ഒട്ടേ റെ പരാതികൾ നൽകിയെങ്കിലും റോഡ് പഴയ നിലയിലാക്കാൻ നടപടികൾ ഉണ്ടായില്ല.

8.8 കോടി രൂപ വിനിയോഗിച്ചാ : ണ് റോഡ് നവീകരിച്ചത്. 5.3 കി ലോമീറ്റർ ദൂരം 5 മീറ്റർ വീതിയി ലാണ് നവീകരിച്ചത്. ഒൻപത് കലുങ്കുകൾ, 1.57 കിലോമീറ്റർ ഓവുചാൽ എന്നിവയും നവീകര ണത്തിന്റെ ഭാഗമായി നിർമിച്ചിട്ടു : ണ്ട്. മറ്റിടങ്ങളിൽ സുരക്ഷാ വേലി കൾ സ്ഥ‌ാപിച്ചെങ്കിലും റോഡി ന്റെ ഇടിഞ്ഞ ഭാഗം പൂർവ സ്‌ഥി തിയിലാക്കാത്തത് വലിയ പ്രതി ഷേധം ഉയർത്തുന്നു.


ഭാരം കയറ്റിയ ലോറികൾ ഉൾപ്പെടെ കടന്നു പോകുമ്പോഴും അപകട ഭീഷണി ശക്തമാണ്. റോഡ് പ്രവൃത്തി പൂർത്തീകരിച്ചി ല്ലെങ്കിൽ അടുത്ത കാലവർഷ ത്തിൽ കൂടുതൽ ഭാഗം ഇടിഞ്ഞു തകരുമെന്ന ആശങ്കയിലാണ് നാ ട്ടുകാർ. അങ്ങനെ സംഭവിച്ചാൽ ഗതാഗതം പൂർണമായി തടസ്സപ്പെടും


ഓൺലൈനായി നടന്ന ഉദ്ഘാടന പരിപാടിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യ ക്ഷത വഹിച്ചു. കെ.എം.സച്ചിൻ ദേവ് എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു. ബ്ളോ ക്ക് പ്രസിഡന്റ് ഇസ്മായിൽ കുറു മ്പൊയിൽ, കെ.കെ.ബാബു, എ. എം.ബിന്ദു, വി.വി.നൗഫൽ, ഐ. കെ.മിഥുൻ തുടങ്ങിയവർ പ്രസം ഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി