ആചാര്യ ഫിലിം സൊസൈറ്റി അവാർഡ് ജിന്റോ തോമസിന്; ചക്കിട്ടപാറയ്ക്ക് അഭിമാന നിമിഷം

 

ചക്കിട്ടപാറ: ആചാര്യ ഫിലിം സൊസൈറ്റിയുടെ 2025-ലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസിന്. അദ്ദേഹം സംവിധാനം ചെയ്ത 'ഇരുനിറം' എന്ന ചിത്രത്തിലെ മികവിനാണ് അംഗീകാരം. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

നിറത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്ന മഹത്തായ സന്ദേശമാണ് 'ഇരുനിറം' ചർച്ച ചെയ്യുന്നത്. മൗലികമായ പ്രമേയവും അവതരണ ശൈലിയുമാണ് ചിത്രത്തെ പുരസ്കാരങ്ങൾക്ക് അർഹമാക്കിയത്. 

കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തും നിരവധി ഇന്റർനാഷണൽ അവാർഡുകൾ വാരിക്കൂട്ടിയതാണ് ഇരുനിറം. വിയറ്റ്നാം. കൊറിയൻ. തുടങ്ങിയ വിദേശരാജ്യങ്ങളിലും. അതുപോലെതന്നെ ചിത്രത്തിലെ അഭിനയത്തിന് തന്മയാസോൾ മികച്ച ബാലതാരവുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജെസ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ്. സത്യജിത്ത് റായി ഫിലിം സൊസൈറ്റി അവാർഡ്. പുലരി ടിവി ഇന്റർനാഷണൽ ഫിലിം അവാർഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ വർഷത്തെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജിൻ്റോ തോമസിനെ ലഭിക്കുകയുണ്ടായി.

സംസ്ഥാനത്തെ പ്രമുഖ ചലച്ചിത്ര പ്രവർത്തകരും നിരൂപകരും അടങ്ങുന്ന ജൂറിയാണ് ജിന്റോയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. നവാഗതരുടെ ഇടയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ദൃശ്യഭാഷയും പ്രമേയത്തിലെ പുതുമയുമാണ് ജിന്റോയെ അവാർഡിന് അർഹനാക്കിയതെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

"ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവ രോടാണ് ഈ സിനിമ സംസാരിക്കുന്നതെന്നും. വെളുപ്പും കറു പ്പുമെന്നു വേർതിരിക്കുന്ന ഒരു മതിൽ ഇപ്പോഴും ഇവിടെ യുണ്ട്. ആ മതിലാണു നമ്മൾ തകർക്കാൻ ശ്രമിക്കുന്നതെന്നും" ജിന്റോ തോമസ് കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.

സാമൂഹിക വേർതിരിവുകളെയും മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളെയും പച്ചയായി ആവിഷ്കരിച്ച ജിൻ്റോ തോമസിൻ്റെ സംവിധാനശൈലി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു കുടിയേറ്റ ഗ്രാമത്തിൽ നിന്നും സിനിമയുടെ വലിയ ലോകത്തേക്ക് തൻ്റേതായ പാത വെട്ടിത്തെളിച്ച ജിൻ്റോ തോമസിൻ്റെ വിജയം മലയോര നാട്ടിലെ യുവപ്രതിഭകൾക്ക് സിനിമ പോലുള്ള സർഗ്ഗാത്മക മേഖലകളിൽ ചുവടുറപ്പിക്കാൻ സാധിക്കട്ടെ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി