പേരാമ്പ്രയിൽ ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തി ബജിക്കടയിൽ നിന്നും ഉപയോഗിക്കാൻ പറ്റാത്ത എണ്ണ നശിപ്പിച്ചു

 


പേരാമ്പ്ര: എളമാരൻകുളങ്ങര ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ചെമ്പ്ര റോഡ് ജംഗ്ഷനിലേയും, പ്രദർശന നഗരിയിലേയും ഭക്ഷണ വിതരണ ശാലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തി. ശുചിത്വ നിലവാരം ഉറപ്പ് വരുത്തിക്കൊണ്ട് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ നിർദ്ദേശം നൽകി..

പ്രദർശന നഗരിയിലെ ബജിക്കടയിൽ നിന്നും ഉപയോഗിച്ചതും വീണ്ടും ഉപയോഗിക്കാൻ പറ്റാത്തതുമായ എണ്ണ നശിപ്പിച്ചു.

പലതവണ ചൂടാക്കി കറുത്ത നിറമായ എണ്ണ പല കടകളിലും വീണ്ടും ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങളിൽ ഭക്ഷണ സാധനങ്ങൾ തുറന്നുവെച്ച നിലയിലും പരിസരം അശുചിത്വവുമായും കാണപ്പെട്ടു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും പോരായ്മകൾ പരിഹരിക്കാൻ കർശന നിർദ്ദേശം നൽകി നോട്ടീസ് നൽകുകയും ചെയ്തു.

ജനങ്ങളുടെ ആരോഗ്യം വെച്ചു കളിക്കാൻ ആരെയും അനുവദിക്കില്ല. വരും ദിവസങ്ങളിലും പരിശോധന തുടരും. ഹോട്ടലുകളും തട്ടുകടകളും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.വരും ദിവസങ്ങളിൽ സ്ക്വാഡ് പരിശോധന കൂടുതൽ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു


 പരിശോധനയ്ക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കാരയാട് നേതൃത്വം നൽകി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ, ജോബിൻ മുക്കളിൽ അനൂപ്, എന്നിവർ പങ്കെടുത്തു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി