കക്കയം പവർഹൗസ് പെൻസ്റ്റോക് പൈപ്പ് നിർമാണത്തിന് ഭൂമി വിട്ടുനൽകിയവർക്ക് ഒടുവിൽ നീതി




 കൂരാച്ചുണ്ട് : കെ.എസ്.ഇ.ബി.ക്ക് പെൻസ്റ്റോക് സ്ഥാപിക്കാൻ ഭൂമിനൽകിയവരുടെ പ്രശ്നങ്ങൾക്ക് ഒടു വിൽ നീതിയുടെ തിരിതെളിയുന്നു. ക്ഷമയുടെ നെല്ലി പ്പടി കണ്ടനിലയിൽ ഭൂവുടമസ്ഥർ നിരാഹാര സമരം ആരംഭിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്.

സ്വകാര്യഭൂമിയിൽ പെൻസ്റ്റോക്ക് പൈപ്പ് സ്ഥാ പിച്ചതിനെത്തുടർന്ന് വർഷങ്ങളായി നികുതി രസീ തിനായി കർഷകർ ഓഫീസുകൾ കയറിയിറങ്ങിയി ട്ടും നികുതി സ്വീകരിക്കാത്തതിനെത്തുടർന്ന് കൂരാ ച്ചുണ്ട് വില്ലേജ് ഓഫീസിന് മുൻപിൽ സമരം നടത്തി യപ്പോൾ 2025 ഒക്ടോബർ മാസത്തിൽ നികുതിസ്വീ കരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാൽ ഭൂമിവില നൽകുമെന്ന് നിലപാടു പറഞ്ഞ കെ.എസ്.ഇ.ബി. അധികൃതർ രേഖകൾ മർപ്പിച്ച് നാലുമാസം കഴിഞ്ഞിട്ടും തുടർനടപടി സ്വീ കരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഭൂവുടമകൾ കെ .എസ്.ഇ.ബി. ഓഫീസിനുമുന്നിൽ നിരാഹാരസമരമി രുന്നത്.

ഭൂമിയുടെവില കൈമാറാനുള്ള ഫയൽ കക്കയം ഓഫീസിൽനിന്ന് അയച്ചെന്നും ഇലക്ട്രിസിറ്റി ബോർ ഡാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും അത് വേ ഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട ന്നും സമരത്തിൽനിന്ന് പിന്മാറണമെന്നും കെ.എ സ്.ഇ.ബി. അധികൃതർ രാവിലെത്തന്നെ സമരക്കാരെ അറിയിച്ചിരുന്നു. എന്നാൽ എം.എൽ.എ. സ്ഥലത്തെ ത്തി ഇതുസംബന്ധിച്ച് ഉറപ്പുനൽകാതെ സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന നിലപാടിലായിരുന്നു സമര ക്കാർ. എം.എൽ.എ. ഫോണിൽ ബന്ധപ്പെട്ടപ്പോഴും ഇതേ മറുപടിയാണ് സമരക്കാർ നൽകിയത്. ഇതി നെത്തുടർന്ന് ഉച്ചയോടെ സ്ഥലത്തെത്തിയ സച്ചിൻ ദേവ് എം.എൽ.എ. കെ.എസ്.ഇ.ബി. അധികൃതരുമാ യി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും ഒരു മാസത്തി നുള്ളിൽ ഭൂമിയുടെവില ലഭ്യമാകുമെന്നും സമരക്കാ രോട് നേരിട്ട് അറിയിക്കുകയായിരുന്നു. ഇതോടെയാ ണ് സമരം അവസാനിപ്പിച്ചത്.

ഭൂവുടമസ്ഥരായ ലീല കൂവപൊയ്കയിൽ, ത്രേസ്യാ മ്മ പൂവത്തുങ്കൽ, പ്രജീഷ് പൂവത്തുങ്കൽ, റിനോജ് കുറുമുട്ടം എന്നിവരും ഇവരുടെ കുടുംബാംഗങ്ങളുമായ പതിനഞ്ചോളം ആളുകളാണ് നിരാഹാരസമരം നടത്തിയിരുന്നത്. രേഖകളെല്ലാം ഉണ്ടായിട്ടും ഓഫീ സുകൾതോറും കയറിയിറങ്ങുന്ന ഭൂവുടമസ്ഥരുടെ സങ്കടങ്ങൾ 'മാതൃഭൂമി' തുടർച്ചയായി റിപ്പോർട്ട് ചെ യ്തിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലാംവാർ ഡിൽ കോണിപ്പാറ മേഖലയിലെ അഞ്ച് കുടുംബങ്ങ ളുടെ 1.65 ഹെക്ടർ ഭൂമിയാണ് 2005-ൽ 100 മെഗാവാ ട്ടിന്റെ കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ ജലവൈ ദ്യുത പദ്ധതിക്ക് പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാനാ യി സർക്കാർ ഏറ്റെടുത്തത്. ലീല കൂവപൊയ്കയിൽ, പ്രജീഷ് പൂവത്തുങ്കൽ, മാത്യു കുറുമുട്ടം, ത്രേസ്യാമ്മ പൂവത്തുങ്കൽ, ജോസ് കുറുമുട്ടം എന്നിവരുടെ ഭൂമി യാണ് ഏറ്റെടുത്തിരുന്നത്.

ഭൂമി കെ.എസ്.ഇ.ബി.ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നതി നിടയിൽ വനംവകുപ്പ് ഈ ഭൂമിയിൽ അവകാശവാ ദം ഉന്നയിച്ചതോടെ തർക്കമാവുകയായിരുന്നു. 2005 വരെ ഭൂവുടമകൾ നികുതി അടച്ചുവന്നതും ആധാരം ഉൾപ്പടെയുള്ള റവന്യൂ രേഖകൾ ഉള്ളതുമായ ഭൂമി യിലാണ് വനംവകുപ്പ് അവകാശവാദം ഉന്നയിച്ചത്.

തുടർന്ന്, അന്ന് പേരാമ്പ്ര നിയോജകമണ്ഡലം എം .എൽ.എ. ആയിരുന്ന കെ. കുഞ്ഞമ്മദിന്റെ അധ്യക്ഷ തയിൽ 2006 ജൂലായ് പതിനൊന്നിന് ഭൂവുടമകളുടെ യും, വനം-കെ.എസ്.ഇ.ബി. വകുപ്പ് അധികൃതരുടെ യും യോഗം വിളിച്ചുചേർക്കുകയും അഞ്ച് ഭൂവുടമ കൾക്കുമായി സ്ഥലത്തിൻ്റെ വില നൽകാതെ മേൽ ആദായങ്ങൾക്ക് തുക നൽകുകയുമായിരുന്നു. അവ കാശത്തർക്കം പരിഹരിക്കുമ്പോൾ ഭൂമിയുടെ വില നൽകാമെന്ന് കെ.എസ്.ഇ.ബി. ഭൂവുടമകളെ അറിയി ക്കുകയും ചെയ്തു.


എന്നാൽ പൈപ്പ് ലൈൻ സ്ഥാപിച്ച ഭൂമിയുടെ വി ലയായി 19.50 ലക്ഷം രൂപ കെ.എസ്.ഇ.ബി. വനംവ കുപ്പിനാണ് കൈമാറിയത്‌. ഭൂമിയുടെ പാട്ടത്തുകയാ യി ഓരോവർഷവും നിശ്ചിതതുക വാടകയും നൽ കിപ്പോന്നു. തുടർന്ന് ഭൂവുടമകൾ നിരന്തരം നടത്തിയ നിയമപ്പോരാട്ടങ്ങളെത്തുടർന്ന് 2018-ൽ ഭൂമിയുടെ അവകാശവാദം തെറ്റായി സംഭവിച്ചതാണെന്ന് വനം വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും നികുതി സ്വീകരിക്കുകയോ നഷ്ടപരിഹാരം കൈമാ റുകയോ ചെയ്തിരുന്നില്ല. ഭൂവുടമസ്ഥർ കഴിഞ്ഞ സെ പ്റ്റംബർ പതിനെട്ടിന് കൂരാച്ചുണ്ട് വില്ലേജ് ഓഫീസി നുമുന്നിൽ നിരാഹാരസമരം ആരംഭിച്ചതോടെയാണ് നികുതിസ്വീകരിക്കാൻ തുടങ്ങിയിരുന്നത്.

✒️നിസാം കക്കയം 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി