എന്നെ മാത്രം തനിച്ചാക്കി എന്തിനാ അവരെല്ലാം പോയത്? ഒരാളെങ്കിലും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ആ മുഖം കണ്ട് എനിക്ക് ജീവിക്കാമായിരുന്നു'
ചേനപ്പാടി: ആ വീടിന്റെ ഉമ്മറത്ത് ശൂന്യതയിലേക്ക് നോക്കി കണ്ണീർ വാർക്കുന്ന ശ്രീജ ഇന്ന് ഒരു നാടിന്റെയാകെ നോവാണ്. അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങുന്ന ശീലമുണ്ടായിരുന്ന മക്കൾക്ക്, ഇപ്പോഴും അച്ഛന്റെ രണ്ടുവശത്തുമായി അവർ ഉറങ്ങുകയാണ്.. "എന്നെ മാത്രം തനിച്ചാക്കി എന്തിനാ അവരെല്ലാം പോയത്? ഒരാളെങ്കിലും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ആ മുഖം കണ്ട് എനിക്ക് ജീവിക്കാമായിരുന്നു..." എന്ന ശ്രീജയുടെ വിലാപം കേട്ടുനിന്നവരുടെ പോലും നെഞ്ചുപിളർക്കുന്നതായിരുന്നു. ആ വീടിന്റെ ഉമ്മറത്ത് ശൂന്യതയിലേക്ക് നോക്കി കണ്ണീർ വാർക്കുന്ന ശ്രീജ ഇന്ന് ഒരു നാടിന്റെയാകെ നോവാണ് മക്കൾക്ക്, ഇപ്പോഴും അച്ഛന്റെ രണ്ടുവശത്തുമായി അവർ ഉറങ്ങുകയാണ്. കടപ്പാട്ടൂർ ബൈപാസിലുണ്ടായ വാഹനാപകടം തകർത്തത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ്..
2 വർഷം മുൻപ് അച്ഛൻ സന്തോഷ് വിട്ടുപിരിഞ്ഞപ്പോൾ തളർന്നുപോയ അമ്മയ്ക്ക് തണലായത് ശ്രീലക്ഷ്മിയും (27) ശ്രീനാഥുമാണ് (22). ഏപ്രിൽ രണ്ടിന് നടക്കേണ്ടിയിരുന്ന ശ്രീലക്ഷ്മിയുടെ വിവാഹത്തിനായി കാത്തിരുന്ന വീടാണിത്. തന്റെ പെങ്ങളുടെ കല്യാണം ഏറ്റവും മനോഹരമാക്കാൻ കാത്തിരുന്ന സഹോദരനായിരുന്നു ശ്രീനാഥ്.. ശ്രീലക്ഷ്മിയുടെ കല്യാണത്തെക്കുറിച്ച് എന്തെല്ലാം ആലോചനകളായിരുന്നു എന്റെ മകന്. കല്യാണച്ചെറുക്കനും അവനും കൂടിയായിരുന്നു ആലോചനകളെല്ലാം. മുല്ലപ്പൂപ്പന്തലിൽ അമ്മയുടെയും കൂട്ടുകാരുടെയും കൈകൊട്ടിക്കളി ഉണ്ടാകും. അതുകഴിഞ്ഞ് കൂട്ടുകാരൊക്കെ ചേർന്ന് ഡാൻസ് ചെയ്ത് ശ്രീലക്ഷ്മി സ്റ്റേജിൽ എത്തണം. അങ്ങനെയൊക്കെ പറഞ്ഞിരുന്നു. എല്ലാം പോയില്ലേ...
എന്നെ മാത്രം തനിച്ചാക്കി എന്തിനാ അവരെല്ലാം പോയത്? ഒരാളെങ്കിലും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ആ മുഖം കണ്ട് എനിക്ക് ജീവിക്കാമായിരുന്നു' എന്ന ശ്രീജയുടെ വാക്കുകൾ കണ്ടുനിന്നവരുടെ നെഞ്ചുപിളർക്കുന്നതായിരുന്നു. മകളെ കാണാനെത്തിയ പ്രതിശ്രുത വരന്റെ അമ്മ ശ്രീജയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആ വീട് ഒരു വിലാപക്കടലായി മാറി..
അപകടം നടന്നപ്പോൾ ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുപോയ ശ്രീലക്ഷ്മിയെ ആരും ആദ്യം കണ്ടിരുന്നില്ല. 'ആരെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവൾ ജീവനോടെ ഉണ്ടാകുമായിരുന്നു' എന്ന് വിതുമ്പലോടെ പറയുന്ന അവളുടെ പ്രതിശ്രുത വരന്റെ വാക്കുകളിൽ വലിയൊരു നഷ്ടബോധം നിഴലിക്കുന്നു. വാഹനം ഇടിച്ചവർ കാണിക്കേണ്ടിയിരുന്ന സാമാന്യ മര്യാദ പോലും കാട്ടിയില്ലെന്ന ആക്ഷേപവും കുടുംബത്തിനുണ്ട്. അച്ഛന്റെ പുന്നാരക്കുട്ടിയായിരുന്ന മകൾ അച്ഛന്റെ അരികിലേക്ക് തന്നെ മടങ്ങി. കൂട്ടിന് പ്രിയപ്പെട്ട സഹോദരനും..

Comments
Post a Comment