നമ്പികുളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൽ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞു



കൂരാച്ചുണ്ട് :  ടൂറിസ്‌റ്റ് കേന്ദ്രമായ നമ്പികുളത്തേക്കുള്ള റോഡിന്റെ ശോച്യാവസ്‌ഥ കാരണം വാഹനാപകടങ്ങൾ പതിവാകുന്നു.

എരപ്പാംതോട് - കാറ്റുള്ളമല - നമ്പികുളം പഞ്ചായത്ത് റോഡിന് 8 മീറ്റർ വീതിയുണ്ടെങ്കിലും നില വിൽ പലയിടത്തും പാതയുടെ വീതിക്കുറവാണ് അപകടത്തിന് കാരണം. റോഡരികിൽ കാട് നിറ ഞ്ഞതും എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണുന്നതിനു തട സ്സമാകുന്നുണ്ട്. പാതയോരത്തെ കുഴിയിലേക്കാണു വാഹനങ്ങൾ വീഴുന്നത്.

എരപ്പാംതോട് നിന്നും 3.750 കി ലോമീറ്റർ റോഡിൽ പകുതി ഭാഗ മാണ് സഞ്ചാര യോഗ്യമായിട്ടുള്ളത്. നാമമാത്രമായ ഫണ്ട് അനുവദിക്കുന്നതാണ് പാതയുടെ  ദുരാവസ്‌ഥയ്ക്ക് കാരണം. വിനോദ സഞ്ചാര കേന്ദ്രമെന്ന പരിഗണനയിൽ റോഡ് നവീകരണത്തിന് സർക്കാർ സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നാട്ടു കാർ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി