ചക്കിട്ടപാറ; മുതുകാടിൽ അലറിവിളിച്ചെത്തിയ കാട്ടാനയുടെ കൊമ്പിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയ ബാബു

 


ചക്കിട്ടപാറ : അലറിവിളിച്ചെ ത്തിയ കാട്ടാനയ്ക്കുമുന്നിൽ മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരികെ യെത്തിയതിന്റെ നടുക്കുന്ന ഓർമ്മയാണ് എരവട്ടൂർ തെ ക്കേട്ടിൽ മീത്തൽ ബാബുവി ന് (53) ആ ദിവസം. പ്ലാന്റേ ഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളിയാണ് ബാബു. ടാപ്പിങ് തൊഴിലാളികൾക്ക് ചിലദിവസം രാത്രികാവലിന് വാച്ചർമാരുടെ ചുമതലയുണ്ടാകും. സെ പ്റ്റംബർ 12-ന് രാത്രി പത്തു മണിയോടെ ബാബുവും വിനുവും എ ഡിവിഷനിലെ 26-ാം ഏരിയയിൽ കാവലി ലായിരുന്നു.

കാട്ടാനകൾ കൂട്ടത്തോ ടെ തോട്ടത്തിലെത്തുന്ന സമയമായിരുന്നു. അന്നും പതി വുപോലെ കാട്ടാനക്കൂട്ടമാ ണ് വന്നത്. വിവിധയിടങ്ങ ളിൽ വാച്ചർമാർ കാട്ടാനകളെ പടക്കം പൊട്ടിച്ചും തീകൂ ട്ടിയും അകലേക്ക് ഓടിച്ചു കൊണ്ടിരുന്നു. അതിനിടയി ലാണ് ആനക്കൂട്ടം ബാബുവി നരികിലെത്തിയത്. തൊട്ടു മുൻപിലെത്തിയപ്പോഴാണ് കണ്ടത്. ഞെട്ടിവിറച്ച് ഓടിമാ റുന്നതിനുമുൻപുതന്നെ കൊ മ്പുകൊണ്ട് നെഞ്ചിന് തട്ടിയ പ്പോൾ ബാബു വീണു. ഒപ്പം, മുൻകാലുകൊണ്ട് തട്ടിമാറ്റുക യും ചെയ്തു. വീണ്ടും ബാബു വിനുനേരേ തിരിഞ്ഞെത്തി യപ്പോൾ ഒപ്പമുള്ളവർ ബഹളംവെച്ചതിനെത്തു ടർന്ന് അകന്നുമാ റുകയായിരുന്നു. അക്രമത്തിൽ രണ്ടുഭാഗത്തായി ആറ് വാരിയെല്ലു കൾ പൊട്ടി. നെ ഞ്ചിൽ കൊമ്പു കൊണ്ടിടത്ത് എല്ലു പൊട്ടി പുറത്തേ ക്ക് തെറിച്ചുനിന്നിരുന്നു. കൈക്കും ഷോൾഡറിനും പൊട്ടലുണ്ടായി.


കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം അഞ്ചു മാസമായി വീട്ടിൽ വിശ്ര മത്തിലാണ് ബാബു. ശാ രീരിക അസ്വസ്ഥതകൾ ഇപ്പോഴും പൂർണമായി വി ട്ടുമാറിയിട്ടില്ല. കൈയിൽ ഇപ്പോഴും നീരും വേദനയു മുണ്ട്. ഇടയ്ക്കിടെ ആശുപത്രി യിൽ പരിശോധനയ്ക്കായി പോകണം. അതിനാൽ, ജോ ലിക്ക് ഇതുവരെ തിരികെക യറാനായിട്ടില്ലെന്ന് ബാബു പറഞ്ഞു. ആനയുടെ അക്ര മത്തിനുശേഷം വനംവകുപ്പി ന്റെ ഒരുലക്ഷം രൂപ സഹാ യധനം ലഭിച്ചു. പ്ലാന്റേഷൻ കോർപ്പറേഷനും ചികിത്സ യ്ക്കുള്ള സഹായം നൽകിചക്കിട്ടപാറ പഞ്ചായത്തി ലെ വനമേഖലയോടുചേർ ന്ന് മുതുകാട്ടിലാണ് പേരാ മ്പ്ര എസ്റ്റേറ്റുള്ളത്. വനമേ ഖലയിൽനിന്ന് രാത്രിയിൽ ആന എസ്റ്റേറ്റിലേക്ക് എത്തു ന്നതും റബ്ബർമരങ്ങൾ നശി പ്പിക്കുന്നതും പതിവാണ്.

പുലർച്ചെ ആറോടെ ജോലിക്കുകയറേണ്ടവരാ ണ് ടാപ്പിങ് തൊഴിലാളി കൾ. ഒട്ടേറെത്തവണ ആന യുടെ മുന്നിൽനിന്ന് തൊ ഴിലാളികൾ ഓടിരക്ഷപ്പെ ട്ടിട്ടുണ്ട്. കാട്ടുപന്നികളു ടെ അക്രമവും നേരിട്ടവരു ണ്ട്. ഇതിനിടയിൽ ജീവൻ പണയംവെച്ചാണ് കുറഞ്ഞ തൊഴിലാളികൾ ജോലിക്കാ യി എത്തുന്നത്. എന്നിട്ടും കുറഞ്ഞ കൂലി മാത്രമേ ലഭി ക്കുന്നുള്ളൂ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി