കൂരാച്ചുണ്ട് , ചക്കിട്ടപ്പാറ മലയോരത്ത് പനി വർധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
ചക്കിട്ടപാറയിൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്തു
കൂരാച്ചുണ്ട്/ ചക്കിട്ടപാറ: പകർ ച്ച വ്യാധികൾ പടരുന്നു. ആരോ ഗ്യ വകുപ്പിന്റെ കണക്കു പ്രകാരം പനി ബാധിച്ച് കഴിഞ്ഞ ഒരാഴ്ച മാത്രം 300 ലേറെ പേർ ചികിത്സ തേടി. പനിക്കൊപ്പം ശക്‌തമായ ഛർദിയും വയറിളക്കവും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചിക്കൻപോക്സും വർധിച്ചിട്ടുണ്ട്.
ഫെബ്രുവരി 2ന് 52 പേർ പനിക്ക് ചികിത്സ തേടിയെങ്കിൽ 9 ആയപ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം 62 ആയി ഉയർന്നു. 2ന് 14 ചിക്കൻപോക്സ് കേസുകൾ റിപ്പോർ ട്ട് ചെയ്ത സ്ഥാനത്ത്, 7നും 9നും 24, 26 കേസു കൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എരമംഗ ലം, തലക്കുളത്തൂർ, കുരുവട്ടൂർ, നരിക്കുനി, സിവിൽ സ്റ്റേഷൻ, എരഞ്ഞിപ്പാലം, നൊച്ചാട്, ചക്കിട്ടപാറ തുടങ്ങിയ ഇടങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം കൂരാച്ചുണ്ടിൽ മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തിരുന്നു
ശരാശരി 20 മുതൽ 25 വരെ ആളുകൾ പ്രതിദിനം അതിസാര രോഗങ്ങൾക്ക് ചികിത്സ തേടിയിട്ടുണ്ട്. പനി പടരുന്ന സാഹചര്യത്തിൽ കൊതുകു നശീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
ചിക്കൻപോക്സ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്താനും നിർദേശമുണ്ട്
പുറത്തിറങ്ങുന്നവർ മാസ്ക് ധരിച്ചാൽ ഒരു പരിധി വരെ പകർച്ചപ്പനിയെ പ്രതിരോധിക്കുവാൻ കഴിയുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

Comments
Post a Comment