പരേതനായ കോയിക്കൽ തോമസ് സാറിന്റെ ഛായചിത്രം കേളോത്ത് വയൽ ഉദയ റിക്രിയേഷൻ സ്പോർട്സ് ക്ലബ്ബിൽ അനാച്ഛാദനം ചെയ്തു
കൂരാച്ചുണ്ട്: കേളോത്ത് വയൽ ഉദയ റിക്രിയേഷൻ സ്പോർട്സ് ക്ലബ്ബിന്റെ സജീവ പ്രവർത്തകനും മുൻ മെമ്പറുമായിരുന്ന അന്തരിച്ച കോയിക്കൽ തോമസ് സാറിന്റെ ഛായചിത്രം ഉദയ റിക്രിയേഷൻ സ്പോർട്സ് ക്ലബ്ബ് ഓഫീസിൽ അനാച്ഛാദനം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ചടങ്ങ് നിർവഹിച്ചു. പ്രദേശത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ തോമസ് സാർ നൽകിയ വിലപ്പെട്ട സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു.
ടി. ടി. സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. എം. സി. ജോയ് സാർ, രാജൻ ഇടമന, നാസർ താവോളി, ലിനി കോയിക്കൽ, ജയിംസ് തലച്ചിറ എന്നിവർ തോമസ് സാറിനെ അനുസ്മരിച്ച് സംസാരിച്ചു. ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.


Comments
Post a Comment