മിന്നൽ നീക്കത്തിലൂടെ പോലീസ്; മാനന്തവാടിയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി വലയിൽ

 



മാനന്തവാടി: വയനാടിനെ നടുക്കിയ ബാലികയുടെ തിരോധാനത്തിന് പിന്നിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് സ്വദേശിയായ ജിഹാസ് (25) ആണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിനെ കാണാതാകുന്നത്. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ ഏഴ് കിലോമീറ്റർ അകലെയുള്ള തരുവണയിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ശാസ്ത്രീയമായ തെളിവുകളിലൂടെ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി