പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു



പേരാമ്പ്ര: ആവളയിൽ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. പന്നിമുക്ക് കുറ്റ്യേട്ട് നടക്ക് സമീപം ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. റോഡരികിലെ ടെലിഫോൺ പോസ്റ്റിലിടിച്ച കാർ പൂർണ്ണമായും തലകീഴായി മറിയുകയായിരുന്നു.

അപകടസമയത്ത് കാറിലുണ്ടായിരുന്നവർ പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആവള സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിയുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ ടെലിഫോൺ പോസ്റ്റ് തകർന്നിട്ടുണ്ട്. കാറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി