കൂരാച്ചുണ്ട് കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ ചുമതലയേറ്റു

 


കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ് സാരഥികൾ ഔദ്യോഗികമായി ചുമതലയേറ്റു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വച്ചാണ് പുതിയ ഭാരവാഹികൾ അധികാരമേറ്റെടുത്തത്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസ് ഭവനത്തിൽ നിന്നും വാദ്യമേളങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ആവേശകരമായ പ്രകടനമായാണ് വിജയികളെ പഞ്ചായത്ത് ഹാളിലേക്ക് ആനയിച്ചത്. ജാഥയ്ക്ക്   പഞ്ചായത്ത് പ്രസിഡൻ്റ് സിനി ജിനോ, വൈസ് പ്രസിഡൻ്റ് ബിജു കടലാശ്ശേരി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷാജു കാരക്കട, വി.എസ്. ഹമീദ്, ബ്ലോക്ക് മെമ്പർ  അരുൺ ജോസ്, വാർഡ് മെമ്പർമാരായ ഡാർലി അബ്രഹാം, ജോസ് വെളിയത്ത് , ചെറിയാൻ മാസ്റ്റർ, സണ്ണി മാസ്റ്റർ, മാനൂട്ടി കൊടക്കൽ, സന്ദീപ് കളപ്പുരയ്ക്കൽ, സിമിലി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

സുനിത (ചെയർപേഴ്‌സൺ),സമീറ (വൈസ് ചെയർപേഴ്‌സൺ), ഷീജ, അനിത ജോൺസൺ, ജെസി ജോസഫ്, ഉഷ, ഹഫ്സത്ത്, റസീന, ഗീത ചന്ദ്രൻ എന്നിവരാണ് യു.ഡി.എഫ് പ്രതിനിധികളായി മത്സരിച്ച്  സി.ഡി.എസ് ഭരണസമിതി അംഗങ്ങളായി ചുമതലയേറ്റത്.

വിജയികളെയും പുതിയ ഭരണസമിതിയെയും യു.ഡി.എഫ് മണ്ഡലം കമ്മറ്റിയും വിവിധ പോഷക സംഘടനകളും അഭിനന്ദിച്ചു. വരും വർഷങ്ങളിൽ കൂരാച്ചുണ്ടിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുമെന്ന് പുതിയ ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.

ജനപക്ഷ വികസനത്തിലൂടെ കൂരാച്ചുണ്ടിന്റെ പെൺകരുത്തായി മാറാൻ പുതിയ ഭരണസമിതിക്ക് സാധിക്കട്ടെ എന്ന് യുഡിഎഫ് നേതാക്കൾ ആശംസിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി