പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിയമനം; ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം
പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നഴ്‌സിങ് അസിസ്റ്റന്റ്, ശുചീകരണ തൊഴിലാളി, ഡയാലിസിസ് ടെക്നീഷ്യൻ തസ്‌തികകളിലാണ് നിയമനം നടക്കുന്നത്
കേരള പി.എസ്.സി അംഗീകൃത യോഗ്യതയുളള 45 വയസിൽ കവിയാത്ത ഉദ്യോഗാർത്ഥികൾ വയസ്സ് യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കാം. ഫെബ്രുവരി 11ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷകൾ താലൂക്ക് ആശുപത്രി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഫാർമസിസ്റ്റ്: ഗവർണെൻ്റ് അംഗീകൃത ഡി ഫാം/ ബി.ഫാം, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
ലാബ് ടെക്നീഷ്യൻ: ഗവൺമെൻ്റ് അംഗീകൃത ഡി.എം.എൽ.ടി/ ബി.എസ്.സി എം.എൽ.ടി പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
നഴ്‌സിങ് അസിസ്റ്റൻ്റ്: ഏഴാം ക്ലാസ് തത്തുല്യം സർക്കാർ അലോപ്പതി ആശുപത്രികളിൽ നഴ്സിങ് അസിസ്റ്റൻ്റ് സ്ഥിരം തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രായപരിധി 60 വയസിൽ കവിയാൻ പാടില്ല.
ശുചീകരണ തൊഴിലാളി: ഏഴാം ക്ലാസ്,ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന
ഡയാലിസിസ് ടെക്‌നീഷ്യൻ: ഗവൺമെന്റ് അംഗീകൃത ഡയാലിസിസ് ടെക്നോളജിയിൽ ഡിഗ്രി ഡിപ്ലോമ.

Comments
Post a Comment