കാട്ടുപന്നികളെ കൊല്ലൽ; ഷൂട്ടർമാർക്ക് പുതിയ നിബന്ധന

 


കൂരാച്ചുണ്ട്:  കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് ഷൂട്ടർമാർക്ക് പുതിയ നിബ ന്ധന ഏർപ്പെടുത്തി വനംവ കുപ്പ്. വിളസംരക്ഷണത്തിനും സ്വയരക്ഷയ്ക്കുമൊഴികെയുള്ള ആവശ്യങ്ങൾക്കായി അനുവ ദിച്ച ആയുധ ലൈസൻസുള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവെക്കുന്നതിൽനിന്ന് വി ലക്കിയാണ് വനംവകുപ്പ് ഉത്ത രവിറക്കിയത്.


കൃഷിക്കും ജീവനും സ്വത്തി നും നാശംവരുത്തുന്ന കാട്ടു പന്നികളെ നിയന്ത്രിതമായി വെടിവെച്ചുകൊല്ലുന്നതിന് 2022 മേയിലാണ് സർക്കാർ നേരത്തേ ഉത്തരവിറക്കിയി രുന്നത്. എന്നാൽ, കായികാവശ്യത്തിന് അനുവദിച്ചിട്ടുള്ള തോക്ക് ലൈസൻസുള്ള ലൈസൻസികൾ മേൽ ഉത്തരവു പ്രകാരം കാട്ടുപന്നികളെ വെടിവെക്കാൻ അനുവാദം നൽ കുന്നുണ്ടെന്ന് ഇടുക്കി കളക്ടർ വനംവകുപ്പിന് കത്തുനൽകിയിരുന്നു. ലൈസൻസിങ് അതോറിറ്റിയിൽനിന്ന് ലൈ സൻസ് സംബന്ധിച്ച വിവരം ആരാഞ്ഞതിനുശേഷം മാത്ര മേ ഇത്തരത്തിൽ ഉത്തരവു നൽകാവൂ എന്നും സർക്കാർ തലത്തിൽ ഇതിനുള്ള നടപ ടി സ്വീകരിക്കണമെന്നുമാണ് കളക്ടർ ആവശ്യപ്പെട്ടിരുന്ന ത്. ഇക്കാര്യം പരിഗണിച്ചാണ് പുതിയ ഉത്തരവിറക്കിയത്.

ഗ്രാമപ്പഞ്ചായത്ത് പ്രസി ഡൻറുമാരാണ് ഹോണററി വൈൽഡ് ലൈഫ് വാർഡൻ മാർ എന്നനിലയിൽ കാട്ടുപ ന്നികളെ വെടിവെക്കാൻ നില വിൽ ഉത്തരവിടുന്നത്. അനുമതിനൽകുന്നതിനു മുൻപ് ജില്ലാ ലൈസൻസിങ് അതോ റിറ്റിയിൽനിന്ന് ആയുധലൈ സൻസിന്റെ വിഭാഗവും സ്വ ഭാവവും പരിശോധിച്ചുറപ്പി ക്കണമെന്നാണ് വനംവകു പ്പ് അഡീഷണൽ ചീഫ് സെ ക്രട്ടറി മിൻഹാജ് അലം ഉത്ത രവിൽ നിർദേശിച്ചിട്ടുള്ളത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി