ചക്കിട്ടപാറ; ചെമ്പനോടയിലെ ഒറ്റയാൻ; ശബ്ദം കേട്ട് ലൈറ്റിട്ട ലില്ലി കണ്ടത് മുറ്റത്ത് നിൽക്കുന്ന കൊമ്പനെ

 


✒️ പ്രശാന്ത് പാലേരി 

ചക്കിട്ടപാറ: ചെമ്പനോട മേലേ അങ്ങാടിയിൽനിന്ന് വലത്തോട്ടുതി രിഞ്ഞ് രണ്ടുകിലോമീറ്റർ സഞ്ചരി ച്ചാൽ ആലമ്പാറമേഖലയിലെത്തും. റോഡിനോടുചേർന്ന് പുഴ ഒഴുകു ന്നു. അതുകഴിഞ്ഞാൽ വനമേഖ ലയാണ്. റോഡിന്റെ അവസാന ഭാഗത്ത് അങ്കണവാടികഴിഞ്ഞാൽ പിന്നെ അധികം വീടുകളില്ല. മൂന്ന് വിടേയുള്ളൂ. ഒരുവീട്ടുകാർ ഇവിടെ നിന്ന് അധികം വൈകാതെ മാറാൻ ഒരുങ്ങുകയാണ്. രാത്രിയായാൽ കാ ട്ടാനയും കാട്ടുപോത്തുമെല്ലാം യഥേ ഷ്ടം ഇറങ്ങുന്ന സ്ഥലം. 70-കാരി യായ പാലറ ലില്ലി ഇവയ്ക്കുമുന്നിൽ പതറാതെ ജീവിക്കുകയാണിവിടെ. ഡ്രൈവറായ മകൻ സ്ഥലത്തില്ലാത്ത പ്പോഴൊക്കെ തനിച്ചാണ് താമസം.

അങ്ങനെയൊരിക്കൽ ഒറ്റയ്ക്കുകഴി യുമ്പോൾ കാട്ടാന വീട്ടുമുറ്റത്തെത്തി യത് ഇന്നലെയെന്നപോലെ ലില്ലിയു ടെ ഓർമ്മയിലുണ്ട്. ശബ്ദം കേട്ട് ലൈ റ്റിട്ട് ജനലിലൂടെ നോക്കിയപ്പോൾ വീ ടിനുതൊട്ടടുത്ത് വാഴക്ക്യഷി പിഴു തെറിയുകയാണ് ആന. ആദ്യം നിന്നുവെങ്കിലും പിന്നെ  ധൈര്യ സമ്മേതം,  മുറ്റത്ത് കയറിൽ നാലഞ്ച് ഇരുമ്പുതൊട്ടികൾ കെട്ടിത്തൂക്കിയി ട്ടിട്ടുണ്ട്. കയറിന്റെ ഒരു ഭാഗം മുറി യിൽ ജനലിനോടുചേർന്ന് കെട്ടിയി രിക്കുന്നു. കയർ വലിച്ചാൽ തൊട്ടി കൾ തമ്മിൽ മുട്ടി വലിയശബ്ദമുണ്ടാ കും. അതോടെ വീടിനടുത്തെത്തിയ വന്യജീവികൾ ഓടിമറയും. ഒരുരക്ഷ യുമില്ലെങ്കിൽ വനപാലകരെ വിളിച്ചുവരുത്തും. അടു ത്തിടെ ഒരു ഭീമൻ കാട്ടുപോത്ത് രാ ത്രിയിൽ മുറ്റത്തേക്ക് എത്തിയതിനും ലില്ലി സാക്ഷിയായി. ഭാഗ്യത്തി ന് ഉപദ്രവമുണ്ടാക്കാതെ അകന്നുപോയി. മികച്ച കർഷകയായി പഞ്ചായ ത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ലില്ലി, 12 ആടിനെവരെ വീട്ടിൽ വളർ ത്തിയ കാലമുണ്ടായിരുന്നു. ഒരി ക്കൽ മുറ്റത്തുണ്ടായിരുന്ന നാല് = ആടിനെയും പട്ടിയെയും പുലി പിടി ച്ചു. അതിനുശേഷം വളർത്തുമൃഗങ്ങ ളൊന്നുമില്ല. നാലേക്കറോളം സ്ഥലത്തിനു നടുവിലാണ് ലില്ലിയുടെ വീട്. കുടുംബവിഹിതമായി കിട്ടിയതാണി ത്. തെങ്ങും റബ്ബറും കവുങ്ങുമെല്ലാ മാണ് കൃഷി. നേരത്തെ, രണ്ടായിര ത്തോളം തേങ്ങ കിട്ടിയിരുന്ന സ്ഥാന ത്ത് ഇപ്പോൾ പകുതിയിൽ താഴെയാ യി. എല്ലാം കുരങ്ങ് പറിച്ചിടും. കാ ട്ടാന ഒട്ടേറെത്തവണ കൃഷിയിടത്തി ലെത്തി. പത്ത് തെങ്ങിൻതൈകളും വാഴകളും കവുങ്ങുകളുമെല്ലാം നശി പ്പിച്ചിട്ടുണ്ട്.

ഓരോവർഷം കഴിയുന്തോറും വന്യമൃഗശല്യം പൂഴിത്തോട് മേഖല യിൽനിന്നും താഴ്ഭാഗങ്ങളിലേക്ക് കൂടുതൽ നേരിടേണ്ടിവരുകയാണ്. “മലയണ്ണാൻ, കാട്ടുപന്നി, മലമാൻ എന്നിവയെല്ലാം കൂട്ടത്തോടെ പറ മ്പിലെത്തും. ഇതെല്ലാം നശിപ്പിച്ചു കഴിഞ്ഞ് ബാക്കിയുള്ള വിളകളാണ് വിൽക്കാൻ കിട്ടുക. കുറച്ചുസ്ഥലം വിൽക്കാൻ വിചാരിച്ചാൽപ്പോലും നടക്കുന്നില്ല. ഈ പ്രദേശത്ത് കൃഷി ഭൂമി ആർക്കും വേണ്ടാതായി. ഇതെ ല്ലാം സഹിച്ച് അങ്ങനെ ജീവിച്ചുപോ കുകതന്നെ" -ലില്ലി തൻ്റെ മലയോര ത്തെ അതിജീവനകഥ പറഞ്ഞു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി