അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, എന്റെ കൂടെ കൊണ്ടുപോകുന്നു.

 


വൈക്കം: ഉദയനാപുരത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം പടിഞ്ഞാറെക്കര തേവലക്കാട്ട് വീട്ടിൽ തങ്കമ്മ (70), മകൻ സുനിൽ (46) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഇരുവരെയും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ അയൽവാസികൾ കണ്ടത്..


ഈ വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസം. പുറത്തേക്ക് ആരെയും കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്. സംഭവസ്ഥലത്തുനിന്ന് വൈക്കം പോലീസ് കുറിപ്പ് കണ്ടെടുത്തു..


'അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു' എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു..അമ്മയെ തനിച്ചാക്കി പോകാനുള്ള വിഷമമാകാം ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി