സ്ഥലവും വീടും വിട്ട് രാജുവിൻ്റെ കുടുംബം പൂഴിത്തോട് മാവട്ടമിറങ്ങി
✒️ പ്രശാന്ത് പാലേരി
ചക്കിട്ടപാറ: പൂഴിത്തോട് മാവട്ടം റോഡിൽ 33 വർഷമായി റേഷൻകട നടത്തുകയാണ് കുന്നത്ത് ജോൺ (രാജു). പഴയകാലത്ത് 410 കുടുംബങ്ങൾ റേഷൻകടയിൽ കാർഡുള്ളവരായി ഉണ്ടാ യിരുന്നു. ഇന്നത് 200-ഓളം പേരായെന്ന് രാജു അനുഭവം വിവരിച്ചു. അതനസരിച്ച് സാധ നവിൽപ്പനയും കുറഞ്ഞു. മലയോരത്തെ കുടിയിറക്കത്തിൻ്റെ അനുബന്ധ ചിത്രംതന്നെയാണ് ഈ റേഷൻകടയിലെ കാർഡുട മകളുടെ എണ്ണക്കുറവിലും തെളി ഞ്ഞുകാണുന്നത്.
പഴയകാലത്ത് പൂഴിത്തോട്ട് മാ വട്ടത്തായിരുന്നു രാജുവിൻ്റെ കു ടുംബത്തിന്റെ താമസം. പിതാവ് കുര്യാക്കോസ് അൻപതേക്കറോ ളം വാങ്ങിയാണ് ഇവിടെ വീടു വെച്ച് താമസമാക്കിയത്. കൃഷിതന്നെയായിരുന്നു പ്രധാന വരുമാ നം. ജീവിക്കാനുള്ള വക അതിൽ നിന്ന് കിട്ടിയിരുന്നു. കുടുംബവിഹി തമായി മക്കൾക്കെല്ലാം ഭൂമിലഭി ച്ചു. പക്ഷേ, പിന്നീട് നാൾക്കുനാൾ വന്യമൃഗശല്യം കൂടിവരുന്ന കാഴ്ചയാ ണ് കണ്ടത്. കുരങ്ങ്, മലമാൻ, കാ ട്ടുപന്നി എന്നിവയെല്ലാം പറമ്പിലെ ത്തി വിളകളെല്ലാം നശിപ്പിക്കും.
(പൂഴിത്തോട് അങ്ങാടിയിലെ കടയുടെ മുന്നിൽ ഷാജു)
1990 കാലത്ത് 18 ക്വിന്റൽ ജാ തിക്കയൊക്കെ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പത്തുകിലോപോലും കിട്ടാതായി. പണ്ട് മൂ വായിരത്തോളം തേങ്ങ ലഭിക്കാറുണ്ടായിരുന്നു. കുരങ്ങ്, മച്ചിങ്ങ യാകുമ്പോൾത്തന്നെ നശിപ്പിക്കു ന്നതിനാൽ കിട്ടുന്നത് കാൽഭാഗ മായി കുറഞ്ഞു. നല്ലതൂക്കം കിട്ടാറുള്ള കുറ്റ്യാടിത്തേങ്ങയു ള്ള സ്ഥലമാണിതെല്ലാം. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യമെന്ന് രാജു ചോദി ക്കുന്നു. മണ്ഡരിയും കൂ.. മ്പുചീയലുമൊക്കെ വന്ന് അതും കുറെ നശിച്ചു. മൂന്ന് ക്വിന്റൽ കൊക്കോ കിട്ടിയിരുന്നത് ഇന്ന് 50 കിലോ കിട്ടിയാൽ ഭാഗ്യം.
പൂഴിത്തോട് മേഖലയാകെ ഒരുകാലത്ത് കവു ങ്ങുകൃഷിക്ക് പേരുകേട്ട യിടമായിരുന്നു. മഹാളി രോഗംവന്ന് വർഷങ്ങൾക്കുമുൻ പ് കവുങ്ങുകൾ വ്യാപകമായി നശിച്ചത് കർഷകർക്കെല്ലാം കന ത്തനഷ്ടമായി. കുരുമുളകുകൃഷി യും പോയി. വന്യമൃഗശല്യം കൂടി വന്നതോടെ മൂന്നരയേക്കർ സ്ഥ ലവും വീടും വിട്ട് രാജുവും ചെമ്പനോട ടൗണിനടു ത്തേക്കുമാറി പുതി യസ്ഥലം വാങ്ങി വി ടുവെച്ചു. മക്കൾ വി ദേശത്താണ്. മാവട്ട ത്തെ സ്ഥലം വിൽ ക്കാൻ തയ്യാറാണെ ങ്കിലും ആവശ്യക്കാർ ആരുമില്ലാതെ കി ടക്കുന്നു. ഒടുവിൽ വനംവകുപ്പിന്റെ ആർകെഡിപി പദ്ധ തിയിൽ നൽകാൻ അപേക്ഷ നൽകി കാത്തിരിപ്പാണ്. മാവട്ടത്ത് മു കൾഭാഗമായ വാട്ടർടാങ്കിന് സമീ പപ്രദേശത്ത് മുൻപ് 100 കുടും ബങ്ങളൊക്കെ താമസമുണ്ടായി രുന്നു. ഇപ്പോൾ അത് പാതിയാ യി കുറഞ്ഞുവെന്ന് രാജു ചൂണ്ടി ക്കാട്ടുന്നു.


Comments
Post a Comment