ഒരു ഫോണിനെച്ചൊല്ലിയുള്ള തർക്കം; തിരുവല്ലയിൽ പതിനേഴുകാരി ജീവിതം അവസാനിപ്പിച്ചു,
ഒരു ചെറിയ പിണക്കമോ തർക്കമോ മതിയാകുമായിരുന്നു ആയുസ്സിലെ എല്ലാ സ്വപ്നങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കാൻ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പത്തനംതിട്ട തിരുവല്ല കാവുംഭാഗത്ത് പ്ലസ് ടു വിദ്യാർത്ഥിനിയായ അപർണ രമേശ് (17) എന്ന പെൺകുട്ടിയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അപർണയെ കണ്ടെത്തിയത്.
പ്രണയവും സൗഹൃദവും തർക്കങ്ങളുമെല്ലാം കൗമാരപ്രായത്തിൽ സഹജമാണെങ്കിലും, ഒരു ഫോണിനെച്ചൊല്ലിയുണ്ടായ തർക്കം ഇത്രയും വലിയൊരു ദുരന്തത്തിൽ കലാശിച്ചത് ആർക്കും ഉൾക്കൊള്ളാനായിട്ടില്ല. അപർണയുടെ ആൺസുഹൃത്തായ വായ്‌പൂർ സ്വദേശി ജാവേദ് പെൺകുട്ടിക്ക് ഒരു ഫോൺ വാങ്ങി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇയാൾ ഫോൺ തിരികെ വാങ്ങി. ഇതിൽ മനംനൊന്ത പെൺകുട്ടി താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് ജാവേദിനെ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് ഈ കടുംകൈ ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Comments
Post a Comment