പെരുവണ്ണാമൂഴി-പൊന്മലാപ്പറ റോഡ് നവീകരിക്കണം: യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി പ്രതിഷേധത്തിലേക്ക്
ചക്കിട്ടപാറ: പെരുവണ്ണാമൂഴി പൊന്മലാപ്പറ റോഡിന്റെ ശോചനീയാവസ്ഥയിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി രംഗത്ത്. റോഡ് യാത്രായോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ മിഡ്ലാന്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
റോഡിലെ വലിയ കുഴികൾ കാരണം വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. മഴക്കാലം കൂടിയായതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ജനങ്ങളുടെ വലിയ തോതിലുള്ള പരാതികളെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചത്.
റോഡിന്റെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിൻ ജോൺ, വിപിത ജോസ്, വിനോജി മാളിയേക്കൽ, ഷാൽവിൻ, രാധാകൃഷ്ണൻ, എബിൻ കോച്ചേരി, അലൻ ബെന്നി തുടങ്ങിയവർ പ്രതിഷേധ സൂചകമായി നടന്ന ചർച്ചയ്ക്ക് നേതൃത്വം നൽകി.

Comments
Post a Comment