അയൽവാസിയുടെ ക്രൂരതയിൽ തകർന്നുപോയത് ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങൾ...

 


വിവാഹിതനും 3 കുട്ടികളുടെ പിതാവുമായ അയൽവാസിയുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് അമ്മയും, 19 വയസ്സുകാരിയായ മകളും ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ദളവായി കൊടിഹള്ളിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ശകുന്തളാ ദേവി, മകൾ പ്രിയങ്ക എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ വിവാഹ ഒരുക്കങ്ങൾ വീട്ടിൽ നടക്കുന്നതിനിടെയാണ് ഇരുവരും ജീവനൊടുക്കിയത്.


35 വയസ്സുകാരനായ അയൽവാസി മുത്തുരാജു എന്നയാളാണ് മരണത്തിന് ഉത്തരവാദിയെന്ന് പോലീസ് പറഞ്ഞു. വിവാഹിതനും 3 കുട്ടികളുമുള്ള മുത്തുരാജു, പ്രിയങ്കയെ വിവാഹം കഴിക്കാൻ താല്പര്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ പ്രിയങ്കയുടെ മാതാപിതാക്കളായ ശകുന്തളയും മഹേഷും മുത്തുരാജുവിനെ നേരിട്ട് കണ്ട് താക്കീത് നൽകിയിരുന്നു. മകളുടെ അടുത്തുനിന്ന് അകന്നുനിൽക്കണമെന്ന് ഇവർ കർശനമായി ആവശ്യപ്പെടുകയും ചെയ്തു..


ഇതിനിടയിലാണ് മാതാപിതാക്കൾ പ്രിയങ്കയ്ക്ക് മറ്റൊരു വിവാഹം ആലോചിച്ചത്. ഇതറിഞ്ഞ മുത്തുരാജു പ്രകോപിതനാവുകയും ശകുന്തളയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രിയങ്കയുടെ വിവാഹം നടന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു ഇയാളുടെ മുന്നറിയിപ്പ്..


മുത്തുരാജുവിന്റെ നിരന്തരമായ ഈ ഭീഷണി അമ്മയ്ക്കും മകൾക്കും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കിയതായി പോലീസ് പറഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന സമയത്ത് കുടുംബത്തിൻ്റെ മാനം നഷ്‌ടപ്പെടുമോ എന്ന ഭയവും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഇവരെ തളർത്തി. ഞായറാഴ്ചയാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..


പ്രിയങ്കയുടെ പിതാവ് മഹേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹാലഗുരു പോലീസ് മുത്തുരാജുവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോൺ ഭീഷണികളെക്കുറിച്ചും മരണത്തിലേക്ക് നയിച്ച മറ്റ് സാഹചര്യങ്ങളെക്കുറിച്ചും പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി