ചക്കിട്ടപ്പാറ; മുതുകാട് ഫുട്ബോൾ ഗ്രൗണ്ട് യാഥാർത്ഥ്യമാകുന്നു



ചക്കിട്ടപാറ: മലയോര മേഖലയായ മുതുകാട്‌ സ്വദേശികളുടെ ഏറെക്കാലത്തെ ആഗ്രഹമായ പൊതു കളിസ്ഥലം യാഥാർത്ഥ്യമാകുന്നു. ചക്കിട്ടപാറ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ജിതേഷിന്റെ നേതൃത്വത്തിലാനു ഗ്രൗണ്ടിന്റെ പ്രവൃത്തി പുരോഗമിക്കുന്നത്‌. മാർച്ച്‌ മാസത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുവാനാകും എന്ന പ്രതീക്ഷയിലാണു ഭരണസമിതിയും നാട്ടുകാരും. 

ഒരുപാട് കായികപ്രേമികളുള്ള മുതുകാട്  മലയോര  ജനതയുടെ ആഗ്രഹമായിരുന്നു ഒരു വലിയ കളിക്കളമെന്നും  പഞ്ചായത്തിന്റെ ഭരണം കൈകളിൽ എത്തിയ നിമിഷം തന്നെ ഗ്രൗണ്ട് യാഥാർത്ഥ്യമാകാൻ പോവുകയാണെന്നും വൈസ് പ്രസിഡൻ്റ് ജിതേഷ് മുതുകാട് പറഞ്ഞു.

ദിവസങ്ങൾക്ക്പൂഴിത്തോട്ടിൽ  മുമ്പ് പ്രസിഡൻറ്   മോളി ആയിത്ത മറ്റം സ്വന്തം പുരയിടത്തിൽ ഗ്രൗണ്ട് നിർമ്മിച്ച് നൽകി മാതൃകയായിരുന്നു. അതിനു പിന്നാലെയാണ് വൈസ് പ്രസിഡൻ്റ് ജിതേഷ് മുതുകാട് , മുതുകാട്  ഗ്രൗണ്ടിൻ്റെ നിർമ്മാണം ആരംഭിച്ച് കായികതാരങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത്. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി