പേരാമ്പ്രയിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു



പേരാമ്പ്ര: മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചേനോളി കീഴൽ മീത്തൽ ബാലൻ (71) ആണ് ഇന്ന് മൊടക്കല്ലൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഫെബ്രുവരി 8 ന് രാത്രിയായിരുന്നു ബാലന് സമീപ വാസിയുടെ മർദനമേറ്റത്. ബാലനും ഭാര്യയും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് സമീപവാസി വീടിനുള്ളിൽ കയറിയ സംഭവം ചോദ്യം ചെയ്‌തതാണ് മർദനം ഏൽക്കാൻ കാരണമെന്ന് പറയുന്നു.

വർഷങ്ങളായി ശ്വാസകോശ രോഗമുള്ള ബാലന് നെഞ്ചിലും കഴുത്തിനും മർദനത്തിൽ പരുക്കേറ്റതായി ഭാര്യ പറഞ്ഞു. സംഭവത്തിൽ സമീപവാസി വിനോദന് എതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം  സംസ്കരിക്കും. ഭാര്യ ഗീത. മക്കൾ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി