കക്കയം പുഴയോരങ്ങളിൽ വന്നു, അപകടസൂചനാ ബോർഡുകൾ
കക്കയം: വിനോദസഞ്ചാ രകേന്ദ്രമായ കക്കയം പുഴ യോരങ്ങളിലും, റോഡരികി ലും ജലസേചനവകുപ്പ് അപ കട സൂചനാ ബോർഡുകൾ സ്ഥാപിച്ചു. കക്കയം, കരിയാ ത്തുംപാറ എന്നിവിടങ്ങളിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾ അനുവദനീയ മല്ലാത്ത മേഖലകളിലും ജലാ ശയങ്ങളിലും ഇറങ്ങുന്നതി ന്റെ അപകടസാധ്യത വാർത്തകൾ നൽകിയിരുന്നു. 'മുങ്ങി മരണ സാധ്യതയുള്ള പ്രദേശമായതിനാൽ റിസർ വോയറിലേക്കുള്ള പ്രവേശ നം കർശനമായി നിരോധിച്ചി രിക്കുന്നു. മുന്നറിയിപ്പ് ലംഘി ച്ച് പുഴയിൽ ഇറങ്ങുന്നവർ ക്കെതിരേ നിയമനടപടികൾ സ്വീകരിക്കുന്നതാണ്' എന്നാ ണ് ബോർഡുകളിലുള്ളത്.
കഴിഞ്ഞവർഷം ജൂലായ് ഒൻപതിന് കക്കയം പഞ്ച വടി ഭാഗത്ത് പുഴയിൽ കു ളിക്കാനിറങ്ങിയ സഞ്ചാരി അപകടത്തിൽപ്പെട്ട് മരിച്ചി രുന്നു. പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷിയോഗ തീരുമാനത്തിൻ്റെ അടിസ്ഥാ നത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിലും രണ്ടുസ്ഥ ലത്ത് അപകടമുന്നറിയി പ്പ് ബോർഡുകൾ സ്ഥാപി ച്ചിരുന്നു. കക്കയം പഞ്ചവ ടി, മുപ്പതാംമൈൽ, കരിയാ ത്തുംപാറ മേഖലയിലാണ് സഞ്ചാരികൾ പുഴയിലിറങ്ങി അപകടങ്ങളിൽപ്പെടുന്നത്. അവധി ദിവസങ്ങളിൽ കക്ക യം പുഴയുടെ വിവിധഭാഗ ങ്ങളിൽ കുളിക്കാനായി ളിക്കാനായിമാ ത്രം എത്തുന്നവ രും ഒട്ടേറെയാണ്. വിനോദ സഞ്ചാരികൾ പുഴയിൽ ഇറ ങ്ങുന്നത് തടയാൻ നടപ ടി വേണമെന്നുള്ളത് വർഷ ങ്ങളായുള്ള ആവശ്യമാണ്. പോലീസ് പുഴയിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കു ന്നതിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും ആരോപ ണമുണ്ട്.
വീതിയേറിയ പുഴയും തു രുത്തുകളും മനോഹരമായ പാറക്കൂട്ടങ്ങളും സഞ്ചാരി കളുടെ മനംകുളിർപ്പിക്കു ന്ന കാഴ്ചകളാണ്. പോലീസി ൻ്റെയോ മറ്റ് അധികാരികളു ടെയോ ഇടപെടൽ കൂടാതെ സമയം ചെലവഴിക്കാം എന്ന തിനാൽ പുഴയോരത്തെ താ വളമാക്കുന്നവരുമുണ്ട്. സം സ്ഥാനത്തിന്റെ വിവിധഭാഗ ങ്ങളിൽനിന്ന് ടൂറിസംകേന്ദ്രം കാണാനെത്തുന്നവർ കൂട്ട മായി പുഴയോരത്തെത്തു കയും പ്രദേശവാസികളുടെ വാക്കുകൾ അവഗണിച്ച് പു ഴയിലിറങ്ങുകയും ചെയ്യുന്ന താണ് അപകടസാധ്യത വർ ധിപ്പിക്കുന്നത്.
✒️നിസാം കക്കയം

Comments
Post a Comment