ചക്കിട്ടപാറ; പൂഴിത്തോട് വനം വകുപ്പിന്റെ ഭൂമി ഏറ്റെടുക്കൽ - ചുരുക്കം ചിലർക്കെങ്കിലും ആശ്വാസം
ചക്കിട്ടപാറ: പൂഴിത്തോട് ഭാഗത്ത് വന്യമൃഗശല്യത്താൽ ആർക്കുംവേണ്ടാതെ കിടന്ന ഭൂമി സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ (ആർ.കെ.ഡി.പി.) ഉൾപ്പെടുത്തി ഏറ്റെടുക്കാൻ വനം വകുപ്പ് തയ്യാറായത് സ്ഥലമുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറിയ ചിലർക്കെങ്കിലും ആശ്വാസമായി പ്രദേശത്ത് കൃഷിചെയ്യാൻ ആവാത്ത സ്ഥിതിയിൽ കൃഷി ഭൂമി വനംവകുപ്പിന് കൈമാറാൻ കർഷകർ തയ്യാറാകുകയായിരുന്നു. അതേസമയം, കൂടുതൽസ്ഥലം വനമാക്കിമാറ്റുന്നതോടെ വന്യമൃഗശല്യം താഴ്‌ഭാഗത്തേക്ക് വർധിക്കുമെന്ന വിമർശനവും കർഷകർതന്നെ ഉയർത്തുന്നുണ്ട്. രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ഒരു കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കി 15 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം നൽകുക. പൂഴിത്തോട്ടിലെ രണ്ടാംചിളി, താളിപ്പാറ, കരിങ്കണ്ണി, മാവട്ടം മേഖലയിലുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ താളിപ്പാറ, രണ്ടാം ചീളി മേഖലയിലുള്ളവർക്കുമാത്രമേ ഇതുവരെ പണം ലഭിച്ചിട്ടുള്ളൂ. നാലുവർഷമായിട്ടും നടപടികൾ പൂർത്തീകരിക്കാനായിട്ടില്ല.
2021 ഒക്ടോബറിലാണ് കർഷകരിൽനിന്ന് സ്ഥലം ഏറ്റെടുക്കാനായി അപേക്ഷ സ്വീകരിച്ചത്. 175 അപേക്ഷകരുടെ കൈവശമുള്ള 500.6 ഏക്കർഭൂമി ഇപ്രകാരം ഏറ്റെടുക്കുന്നതാണ് ആദ്യംപരിഗണിച്ചത്. 20 കോടിയോളം രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. ആദ്യഘട്ടപരിശോധന കഴിഞ്ഞപ്പോൾ 102 പേരുടെ അപേക്ഷയാണ് റീജണൽ കമ്മിറ്റി അംഗീകരിച്ചത്. ഇവരിൽ 22 പേർക്ക് മുഴുവൻ തുകയും നൽകി സ്ഥലം സർക്കാരിൽ രജിസ്റ്റർചെയ്യുകഴിഞ്ഞു. ഒൻപതുപേർക്ക് ഒന്നാം ഗഡുവായി പകുതിത്തുക ലഭിച്ചിട്ടുണ്ട്. കരിങ്കണ്ണി, മാവട്ടം മേഖലയിലുള്ളവർക്ക് നടപടികൾ പൂർത്തികരിച്ച് പണം നൽകുന്നത് വൈകുന്നതിനെതി രേ സ്ഥലമുടമകൾ സമരരംഗത്തിറങ്ങിയിരുന്നു. അവലോകനയോഗം ചേർന്ന സമയത്ത് നാലു മേഖലയിലു മുള്ള അപേക്ഷകരെയും ഒരുമിച്ചു പരിഗണിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ, പിന്നീട് രണ്ടിടത്തെ സ്ഥലരേഖകൾ പരിശോധിച്ചാണ് ആദ്യഘട്ടത്തിൽ നടപടിയുണ്ടായത്.
നാലുഭാഗവും വനമേഖലയോടു ചേർന്നുകിടക്കുന്ന കരിങ്കണ്ണിഭാഗമാണ് ആദ്യം ഏറ്റെടുക്കേണ്ടിയിരുന്നതെ ന്നും ഇത് അവഗണിക്കപ്പെട്ടുവെന്നും കർഷകർ പരാതിപ്പെടുന്നു. മാവട്ടം, കരിങ്കണ്ണി മേഖലയിലുള്ള 57 അപേ ക്ഷകളാണ് റീജണൽ കമ്മിറ്റി അംഗീകരിച്ച് നേരത്തേ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നത്. പട്ടയമുൾപ്പ ടെ സ്ഥലത്തിൻ്റെ രേഖകൾ ലഭിക്കാത്തതാണ് നടപടികൾ പൂർത്തികരിക്കാൻ വൈകിയതെന്നാണ് വനം വകുപ്പ് അധികൃതർ വിശദീകരിക്കുന്നത്.

Comments
Post a Comment