വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദുരന്തം: ഒരേ കുടുംബത്തിലെ രണ്ടുപേർ മരിച്ചു; നടുക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി!

 


കൊല്ലം: വിഴിഞ്ഞത്ത് അസ്മാക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ നിലമേൽ സ്വദേശികളായ ഒരേ കുടുംബത്തിലെ 2 പേർ മരിച്ച സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ.. നിലമേൽ സ്വദേശി റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. കുടുംബത്തിനൊപ്പം ഉമുണ്ടായിരുന്ന സുഹൃത്ത് കണ്ണനാണ് യാത്രയ്ക്കിടെ സംഭവിച്ച കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്..


രാത്രി 9 മണിയോടെയാണ് ആറംഗ കുടുംബം നിലമേലിൽ നിന്നും വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചത്. 11 മണിയോടെ വിഴിഞ്ഞത്തെ 'അസ്മാക്' ഹോട്ടലിലെത്തി കണവ തോരൻ, മീൻമുട്ട, പൊറോട്ട, അപ്പം എന്നിവ കഴിച്ചു. മടക്കയാത്രയിൽ പുലർച്ചെ ഒരു മണിയോടെയാണ് റഷീദ ബീവിക്ക് ആദ്യം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്..


റഷീദ ബീവിക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും സംസാരിക്കാൻ കഴിയാത്തവിധം നാവ് തളർന്നുപോവുകയും ചെയ്‌തതായി കണ്ണൻ പറയുന്നു. ഭക്ഷണം കഴിച്ച 6 പേരിൽ നാലുപേർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഷാജിയുടെ ഭാര്യ സജീന നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.


ഷാജിയുടെ ശരീരം പാരിപ്പള്ളി മെഡിക്കൽ കോളേജിലും, റഷീദ ബീവിയുടേത് തിരുവനന്തപുരം മെഡിക്കൽ കോളേജിലും സൂക്ഷിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെ തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടലിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. വിശദമായ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണത്തിൽ കൃത്യമായ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ..






Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി