കാറ്റുള്ളമല നിർമ്മല യുപി സ്കൂളിൽ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു.

 


കൂരാച്ചുണ്ട്:  കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളിലെ യുപി സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കാറ്റുള്ളമല നിർമ്മല യുപി സ്കൂൾ സംഘടിപ്പിച്ച ഒന്നാമത് നിർമ്മല ഫുട്ബോൾ ലീഗ് കാറ്റുള്ളമല യു.പി.സ്ക്കൂൾ മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കായണ്ണ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി ഫെറിൻ സേവ്യർ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രുതി പാമ്പുങ്ങൽ ഏവർക്കും സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സിബി വടക്കേകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ബാലുശ്ശേരി BRC കോഡിനേറ്റർ നിമിഷ യോഗത്തിൽ സംസാരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് സെൻറ് മേരീസ് യുപി സ്കൂൾ, കൂരാച്ചുണ്ട് സെൻറ് തോമസ് യു പി സ്കൂൾ, കായണ്ണ പഞ്ചായത്തിലെ മാട്ടനോട് എ.യുപി സ്കൂൾ കായണ്ണ ഗവ. യുപി സ്കൂൾ,കാറ്റുള്ളമല നിർമ്മല യുപി സ്കൂൾ എന്നീ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മറ്റത്തിൽ കുഞ്ഞുവർക്കി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നേടി ക്കൊണ്ട് കൂരാച്ചുണ്ട് സെൻറ് തോമസ് യുപി സ്കൂൾ ചാമ്പ്യന്മാരായി. റണ്ണേഴ്സ് അപ്പിനുള്ള പുതുപ്പറമ്പിൽ പി ജെ ജോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും മാട്ടനോട് എയുപി സ്കൂൾ കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തിന് കരാച്ചുണ്ട് മിലാര ഫാഷൻ ജ്വല്ലേഴ്സ് ഉടമ എമിൽ തേക്ക നാൽ സ്പോൺസർ ചെയ്ത ടീം ജേഴ്സിക്ക് കാറ്റുള്ളമല ആതിഥേയരായ നിർമ്മല യുപി സ്കൂൾ അർഹമായി ' ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി കൂരാച്ചുണ്ട് സെൻറ് തോമസ് യുപി സ്കൂളിലെ ഫർസാൻ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല ഗോൾ കീപ്പർക്കുള്ള ട്രോഫി നിർമ്മല യുപി സ്കൂളിലെ ഫിലിപ്പ് ജിന്റോ പുത്തേട്ട് സ്വന്തമാക്കി. വിജയികൾക്ക് കായണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സന്തോഷ് മാസ്റ്റർ ട്രോഫികൾ സമ്മാനിച്ചു. കായണ്ണ പഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് മെമ്പർമാരായ ഷിജി ശരൺ ഏ.സി , വിജി , അതുല്യ ഷിബു സ്കൂളിലെ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്ന സമാപന ചടങ്ങിൽ ടൂർണ്ണമെൻറ് വിജയമാക്കി തീർത്ത ഏവർക്കും സ്കൂളിലെ കായിക അധ്യാപകനുള്ള ഉള്ള ചാർജ് വഹിക്കുന്ന ശ്രീ കിരൺ സാർ നന്ദി പറഞ്ഞു. ടൂർണമെന്റിന് സ്കൂളിലെ സംസ്കൃത അധ്യാപകൻ ശ്രീ അരുൺ സാർ കാറ്റുള്ളമല ഇടവക കെ സി വൈ എം പ്രസിഡണ്ട് ശ്രീ സുബിൻ കാച്ചപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി