താമരശ്ശേരിയിൽ അപകടത്തിൽപ്പെട്ട മധ്യവയസ്കൻ കിണറ്റിൽ വീണുകിടന്നത് മൂന്നുദിവസം

 


താമരശ്ശേരി:  കാടുമൂടിയ പറമ്പിനുനടുവിലെ പൊട്ടക്കിണറ്റിൽ അബദ്ധത്തിൽ വീ ണുപോയ മധ്യവയസ്സൻ അവിടെ കഴിച്ചു കൂട്ടിയത് മൂന്നുദിവസം. ഒടുവിൽ രക്ഷ യായത് മുക്കം മുനിസിപ്പൽ കൗൺസി ലർ റൈനീഷ് നീലാംബരിയുടെയും മുക്കം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജയമോദ് നടുത്തൊടികയിലിന്റെയും നേതൃത്വത്തിൽ നിർത്താതെ നടത്തിയ തിരച്ചിൽ ഒന്നു കൊണ്ടുമാത്രം. അഗസ്ത്യൻ മുഴി തടപ്പറമ്പ് സ്വദേശി ബാബുവാണ് (60) ഏതാനുംദിവ സം മുൻപ് വൈകീട്ട് പറമ്പിലൂടെ നടന്നുവരുമ്പോൾ വള്ളിപ്പടർപ്പുകളിൽ കാലുടക്കി കാടുമൂടിക്കിടന്ന കി ണറ്റിനകത്തേക്ക് വീണുപോയത്. നല്ല ആഴമുള്ള കി ണറായതിനാലും കാടുകൂടിയ അവസ്ഥയായതിനാലും ബാബു കിണറിനകത്ത് അപകടത്തിൽപ്പെട്ടു കിടക്കുന്ന കാര്യം ആരുമറിഞ്ഞതേയില്ല.


എല്ലാദിവസവും മുടങ്ങാതെ പുലർച്ചെ അഞ്ചുമണിക്ക് അഗസ്ത്യൻമുഴി അങ്ങാടി യിലെത്തുന്ന ആളാണ് ബാബു. 'എന്റെ മുക്കം' സന്നദ്ധസേനാ അംഗവും മുക്കം മുനിസിപ്പൽ കൗൺസിലറും അഗസ്ത്യൻ മുഴിയിൽ വ്യാപാരിയുമായ റൈനീഷ് നീ ലാംബരി, ബാബു അങ്ങാടിയിലെത്താ റുള്ളത് എന്നും കാണുന്നതുമാണ്. പതി വുപോലെ പുലർച്ച ബാബു എത്താത്ത കാര്യം റൈനീഷ് ശ്രദ്ധിക്കുകയും സുഹൃ ത്തും നാട്ടുകാരനും കൂടിയായ മുക്കം എസ്.ഐ. ജയ മോദ് നടുത്തൊടികയിലുമായി വിവരം പങ്കുവെക്കുക യും ചെയ്തു. തുടർന്ന്, ബാബുവിന്റെ ഫോണിൽ മാ റിമാറി വിളിച്ചപ്പോൾ ബെല്ലടിക്കുന്നുണ്ടെങ്കിലും മറു പടിയൊന്നും കിട്ടിയില്ല. ഇതോടെ ഇരുവരും ചേർന്ന് തടപ്പറമ്പിലെ വീട്ടിലെത്തി. ബാബുവിന്റെ ഫോൺ അവിടെത്തന്നെ ഉണ്ടായിരുന്നു. അവിവാഹിതനായ ബാബു ദൂരെ ജോലിക്കുപോയാൽ ചില ദിവസങ്ങ ളിൽ വീട്ടിലെത്താത്ത സന്ദർഭങ്ങളുണ്ടാവാറുണ്ട്.


അങ്ങനെ എവിടെയെങ്കിലും പോയതാവുമെന്നാണ് ബന്ധുക്കൾ കരുതിയത്. പക്ഷേ, എവിടെപ്പോയാലും അഗസ്ത്യൻമുഴി അങ്ങാടിയിലെത്തുന്ന ബാബുവിനെ അങ്ങനെ കാണാതെ വന്നതിൽ റൈനീഷിനും ജയ മോദിനും പലവിധ സംശയങ്ങൾതോന്നി. വീട്ടുപരിസ രത്തും നാട്ടിലും ബാബു ജോലിക്കുപോകാറുള്ള സ്ഥ ലങ്ങളിലുമെല്ലാം അന്വേഷണം തുടങ്ങി. രണ്ടുദിവസം അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടാത്ത സാഹചര്യ ത്തിൽ തിരച്ചിൽ കൂടുതൽ വ്യാപകമാക്കി. മൂന്നാംദി വസം വീട്ടുപരിസരത്തെ പറമ്പും കിണറുകളും ഒക്കെ അരിച്ചുപെറുക്കുമ്പോഴാണ് അവശനിലയിലായ ബാ ബുവിനെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി