ചക്കിട്ടപാറ - കൂരാച്ചുണ്ട് - പാലക്കാട് - മണ്ണാർക്കാട് കെ.എസ്.ആർ.ടി.സി ബസിന് ചക്കിട്ടപാറയിൽ ഉജ്ജ്വല സ്വീകരണം
ചക്കിട്ടപാറ: പുതുതായി സർവീസ് ആരംഭിച്ച ചക്കിട്ടപാറ - കൂരാച്ചുണ്ട് - പാലക്കാട് - മണ്ണാർക്കാട് കെ.എസ്.ആർ.ടി.സി ബസിന് ചക്കിട്ടപാറയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി. മലയോര മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി എത്തിയ പുതിയ സർവീസിനെ ആവേശത്തോടെയാണ് നാട്ടുകാർ വരവേറ്റത്.ചക്കിട്ടപാറ, കൂരാച്ചുണ്ട് മലയോര മേഖലകളിൽ നിന്നുള്ള യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് പാലക്കാട് - മണ്ണാർക്കാട് റൂട്ടിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചത്.
ചക്കിട്ടപാറയിൽ നടന്ന സ്വീകരണ ചടങ്ങിൽ പ്രമുഖ പ്രാദേശിക നേതാക്കൾ പങ്കെടുത്തു. ച മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് റെജി കോച്ചേരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജെയിൻ ജോൺ, വാർഡ് മെമ്പർ ഗിരീഷ് കോമച്ചകണ്ടി എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരെ സ്വീകരിച്ചു.
വിനോജി ജോസ്,എബിൻ കൊച്ചേരി, ഹാരിസ്, തങ്കൻ, ആഷിൻ മുബാറക്, അലൻ ടോമിൻ, അലൻ, ആദിൽ ജസീം, അഭിനവ്, ബിജു തോമസ്തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രദേശത്തെ നിരവധി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയെ പാലക്കാടുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ സർവീസ് പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകുമെന്നും പുലർച്ചെ ആരംഭിക്കുന്ന സർവീസ് മലയോരത്തെ സാധാരണക്കാരായ യാത്രക്കാരെയും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവരെയും ലക്ഷ്യം വെച്ചുള്ളതാണെന്നും ചക്കിട്ടപാറ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി കോച്ചേരി പറഞ്ഞു.
കെ.എസ്.ആർ.ടി.സി/സ്വകാര്യ ബസ് സൗകര്യങ്ങൾ കുറവായ സമയങ്ങളിൽ ഈ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നുംസർവീസ് വലിയ ആശ്വാസമാകുന്നു. രാത്രികാലങ്ങളിലും പുലർച്ചെയുമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ ഈ സേവനം ഏറെ പ്രയോജനപ്പെടുമെന്നും ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജെയിൻ ജോൺ പറഞ്ഞു.
ചക്കിട്ടപാറയിൽ നിന്ന് പാലക്കാട്, മണ്ണാർക്കാട് ഭാഗങ്ങളിലേക്ക് നേരിട്ട് ബസ് സൗകര്യം ലഭ്യമായത് നഗരത്തിലെ പ്രമുഖ ആശുപത്രികളിൽ രാവിലെ തന്നെ എത്തിച്ചേരേണ്ടവർക്ക് ഈ ബസ് വലിയൊരു അനുഗ്രഹമാണെന്നും കൃത്യസമയത്ത് നഗരത്തിലെ ഓഫീസുകളിലും വിദ്യാലയങ്ങളിലും എത്താൻ ഈ സർവീസ് സഹായമാകുമെന്നും വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രക്കാർക്കും വലിയ ആശ്വാസമാകുമെന്ന് സിനിമ സംവിധായകൻ ജിൻ്റോ തോമസ് കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.




Comments
Post a Comment