ദൃക്‌സാക്ഷികളെ പറ്റിച്ച് തൊണ്ടിമുതൽ ക്ലോസറ്റിൽ ഒഴുക്കി

 


വിസർജ്യം എറിയുമെന്നു ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം സ്വർണമാലയും  ഡയപ്പറുമടക്കം ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തെന്നു പൊലീസ്

മോഷ്ടിച്ച സ്വർണ മാല വിഴുങ്ങിയ പ്രതി പാലേമാട് കല്ലൻകുന്നൻ സമീന (35) പൊ ലീസുകാരെ കബളിപ്പിച്ച് തൊ ണ്ടിമുതൽ ശുചിമുറിയിൽ ഒഴു ക്കി. തൊണ്ടിമുതൽ വീണ്ടെടു ക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തി പ്രതിയെ നിലമ്പൂർ കോ ടതി റിമാൻഡ് ചെയ്തു.


കുട്ടിയുടെ കഴുത്തിൽ നിന്ന് 3.5 ഗ്രാം സ്വർണമാല മോഷ്ടിച്ചു വി ഴുങ്ങിയ കേസിലെ പ്രതിയെ മാല തിരിച്ചെടുക്കാനായി വ്യാഴാ ഴ്ചയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ പൊലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു യുവ തി. "തൊണ്ടിമുതലും ദൃക്സാ ക്ഷിയും' എന്ന സിനിമയുടെ കഥ യുമായി സാമ്യമുള്ള സംഭവം വാർത്താപ്രാധാന്യം നേടിയിരു ന്നു.

പൊലീസ് പറയുന്നത്. ശനിയാ ഴ്ച അർധരാത്രിയോടെ ആശുപ തിയിലെ ശുചിമുറിയിൽ വിസർ ജ്യത്തിലൂടെ മാല പുറത്തുവന്നു. കാവൽ നിന്ന 2 വനിതാ സിപിഒ മെന്നു ഭീഷണിപ്പെടുത്തി അക മാർക്കു നേരെ വിസർജ്യമെറിയു റ്റിയ ശേഷം സ്വർണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റി ലിട്ടു ഫ്ലഷ് ചെയ്തുകളയുകയാ യിരുന്നു. മാല വിസർജ്യത്തിലു വയറിനകത്തു ലോഹസാധനങ്ങ ണ്ടെന്നു മനസ്സിലാക്കിയാണു തെളിവു നശിപ്പിക്കാനായി ഇങ്ങ നെ ചെയ്തത്. തുടർന്ന്, സമീന യുടെ എക്സ്റേ എടുത്തപ്പോൾ, ളൊന്നും കണ്ടെത്താൻ കഴിഞ്ഞി ല്ല. തൊണ്ടിമുതൽ കിട്ടാനുള്ള എല്ലാ സാധ്യതകളും നഷ്ടപ്പെട്ടി രിക്കുകയാണ്. തെളിവു നശിപ്പി ച്ചതിനുള്ള വകുപ്പുകൂടി ചേർത്ത്, നിലമ്പൂർ കോട തിയിൽ ഹാജ രാക്കുകയും റി മാൻഡ് ചെയ്തു മഞ്ചേ രി ജയിലിലേക്ക് അയയ്ക്കുക യും ചെയ്തു. യുവതിയുടെ വയറ്റിൽ സ്വർ ണമാലയ്ക്കു പുറമേ ഒരു കമ്മൽ കൂടിയുണ്ടായിരുന്നതായി വെള്ളി യാഴ്ച എടുത്ത എക്സ്റേയിൽ കണ്ടെത്തിയിരുന്നു. നിലമ്പൂർ ജി ല്ലാ ആശുപ്രതി റോഡിലെ ശിശു രോഗ വിദഗ്‌ധന്റെ ക്ലിനിക്കിൽ പു ളിക്കലേടി സ്വദേശികളായ രക്ഷി താക്കളോടൊപ്പം ചികിത്സ തേടി യെത്തിയ കുട്ടിയുടെ മാലയാണു മോഷ്ടിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ എക് സ്റേ പരിശോധനയിൽ ആഭര : ണം കണ്ടെത്തിയിരുന്നു. വയറിളക്കി മാല വീണ്ടെടുക്കാൻ എനിമ നൽകിയെങ്കിലും ആഭരണം പുറ ത്തുവന്നില്ല. നിലമ്പൂർ പൊലീസ് കേസെടുത്ത് സ്‌റ്റേഷനിൽ കൊ ണ്ടുവന്നു പ്രത്യേക മുറിയിലാക്കി ആഭരണം പുറത്തു വരുന്നതും കാത്തു കാവൽ നിന്നെങ്കിലും ഫലം കണ്ടില്ല. തുടർന്നു പ്രതി യെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി വീണ്ടും എനിമ നൽകിയിട്ടും തൊണ്ടിമുതൽ പുറത്തു വരാത്തതിനെ തു ടർന്നു കോഴിക്കോട് മെഡിക്കൽ കോളജിലെ സർജറി വാർഡിലേ  ക്കു മാറ്റുകയായിരുന്നു. രണ്ടു വനിതാ സിപിഒമാരുടെ കാവലി ലാണു പ്രതി വാർഡിൽ കഴിഞ്ഞ ത്. നേരത്തെ വ്യാജ പീഡനക്കേ സുകൾ ഉന്നയിച്ച് പരാതിക്കാരി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി നിലമ്പൂർ എസ്ഐ പി.ടി.സെയ്‌ഫുള്ള പറ ഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി