ആ ചിരി, മധുരമുള്ള ഒരു ചുംബനം, അമ്മെ എന്നുള്ള ആ വിളി, ഇനി ആ വീട്ടിൽ ഇല്ല.. വേദനയെ ഒഴുവാക്കി അവൻ മടങ്ങി


മരുന്നിന്റെ കൈപ്പും, ആശുപത്രികിടക്കയിലെ വേദനകളും ഇല്ലാത്ത ലോകത്തേക്ക് ആ 10 വയസ്സുകാരൻ യാത്രയായിരിക്കുന്നു. അമ്മയുടെ മാറിലെ ചൂടേറ്റ് ഉറങ്ങേണ്ട പ്രായത്തിൽ, മരണത്തിന്റെ തണുപ്പിലേക്ക് ആ കുഞ്ഞുജീവൻ മടങ്ങുമ്പോൾ അത് കണ്ടുനിൽക്കുന്ന ഏതൊരു ഹൃദയത്തെയും തകർക്കുന്ന കാഴ്ചയാണ്..


അനുവാദമില്ലാതെ കടന്നുവരുന്ന 'കാൻസർ' എന്ന മഹാമാരി നമ്മുടെ സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ മുറിവുകളുണ്ടാക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് കിച്ചുവിന്റെ ഈ വേർപാട്. കുഞ്ഞെന്നോ മുതിർന്നതെന്നോ ഭേദമില്ലാതെ, പിഞ്ചുജീവനുകളെ പോലും കാർന്നുതിന്നുന്ന ഈ രോഗം ഒരു കുടുംബത്തിന്റെയാകെ സ്വപ്നങ്ങളെയും, സന്തോഷത്തെയുമാണ് കവർന്നെടുത്തിരിക്കുന്നത്.


തനിക്ക് വന്നത് എന്ത് രോഗമാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ, മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും വിട്ടുപിരിയേണ്ടി വന്ന ആ കുഞ്ഞിന്റെ അവസ്ഥ ഭയാനകമാണ്. ഇനി ആ വീട്ടിൽ കിച്ചുവിന്റെ ചിരിയില്ല, കൊഞ്ചലുകളില്ല, 'അമ്മേ' എന്ന വിളിയില്ല. മധുരം നുണയേണ്ട പ്രായത്തിൽ മരുന്നിന്റെ കൈപ്പുനീർ കുടിക്കേണ്ടി വന്ന ആ പിഞ്ചോമനയെ ഓർത്ത് ഒരു നാടാകെ വിങ്ങുകയാണ്..


പെരിങ്ങിലിപ്പുറം മുരളിഭവനത്തിൽ മുരളിധരൻ പിള്ളയുടെ കൊച്ചുമകനും, ആദിഭദ്രത്തിൽ ആദർശ് പിള്ളയുടെയും ശ്രീലക്ഷ്മിയുടെയും പ്രിയപുത്രനുമായ ആഭിത് പിള്ള (10) വിടവാങ്ങിയിരിക്കുന്നു. അസുഖത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും..'

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി