തലയാട് മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു
തലയാട് : തലയാട് പൈപ്പുകൾ പലയിടത്തും സ്‌ഥാപിച്ചെങ്കിലും ശുദ്ധജല വിതരണം തുടങ്ങാനായി ല്ല. തലയാട് മലയോര മേഖല യിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കിണറുകളും ജലസ്രോ തസ്സുകളും വറ്റി വരളുകയാണ്. കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുമെന്ന പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതി മലയോര മേഖലയിൽ പ്രവർത്തന സജ്ജമാക്കിയിട്ടില്ല. ഇതിനായി തലയാട് മേഖലയിൽ രണ്ട് വർഷം മുൻപ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരു ന്നു. പൈപ്പ് ലൈൻ സ്ഥാപിക്കു ന്നതിനായി ഇപ്പോഴും റോഡു കൾ കീറുന്നുണ്ട്. ശുദ്ധജലം വിത രണം ചെയ്യാൻ അടിയന്തര നടപ ടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Post a Comment