പ്രണയം തകർത്ത കനൽക്കട്ട

 




കഠിനാധ്വാനം കൊണ്ട് കരുത്തുറ്റ ശരീരം പടുത്തുയർത്തിയവൻ, ആയിരക്കണക്കിന് യുവാക്കൾക്ക് കായികപ്രേരണ നൽകിയ പ്രൊഫഷണൽ ബോഡി ബിൽഡർ... എന്നാൽ മനസ്സിനേറ്റ മുറിവ് താങ്ങാൻ ആ കരുത്തനായില്ല. പ്രണയിച്ച പെൺകുട്ടി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നറിഞ്ഞ സങ്കടത്തിൽ ബംഗളൂരു സ്വദേശിയായ കിരൺ (26) ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ചു.

മൂന്ന് വർഷത്തെ സുന്ദരമായ പ്രണയം. വാലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് വലിയൊരു സർപ്രൈസ് നൽകാൻ കാത്തിരിക്കുകയായിരുന്നു കിരൺ. എന്നാൽ കാത്തിരുന്നത് മറ്റൊരു വിധി ആയിരുന്നു. ശനിയാഴ്ച പെൺകുട്ടിയെ കാണാനെത്തിയ കിരണിന്റെ കൈകളിലേക്ക് അവൾ നീട്ടിയത് തന്റെ വിവാഹക്ഷണക്കത്തായിരുന്നു. വീട്ടുകാർ നിശ്ചയിച്ച മറ്റൊരാളുമായുള്ള വിവാഹം ഉറപ്പിച്ചെന്നും ഒരുക്കങ്ങൾ തുടങ്ങിയെന്നും അറിഞ്ഞതോടെ കിരണിന്റെ ലോകം തകർന്നുപോയി.

ഇതിൽ മനംനൊന്ത് വീട്ടിലെത്തിയ യുവാവ് മുറിയിൽ കയറി വാതിലടയ്ക്കുക ആയിരുന്നു. ഏറെ നേരമായിട്ടും കിരണിനെ പുറത്ത് കാണാത്തതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു..

യുവതിക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും അത് തീർക്കാൻ കിരൺ സഹായിക്കാമെന്ന് ഏറ്റിരുന്നതായും കുടുംബം ആരോപിക്കുന്നു. 50 ലക്ഷത്തോളം രൂപയുടെ വായ്പാ തിരിച്ചടവിൽ കിരൺ സഹായിച്ചിട്ടും ഒടുവിൽ തന്നെ വഞ്ചിച്ചെന്ന മനോവിഷമത്തിലായിരുന്നു യുവാവ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി