അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഏനിക്ക് നഷ്ടമായി, ലക്ഷങ്ങളുടെ കടബാധ്യത, ഒടുവിൽ അച്ഛനോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞ് ജീവിതത്തോട് വിട...

 



തിരുവനന്തപുരം: സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ സ്വപ്നങ്ങളും, സമ്പാദ്യവും നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ യുവാവ് ജീവിതം അവസാനിപ്പിച്ചു. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസ് പാലാഴി വീട്ടിൽ പ്രദീപ് ആണ് വീടിന്റെ കാർപോർച്ചിൽ ജീവനൊടുക്കി 44 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി ഒൻപതരയ്ക്കും തിങ്കളാഴ്ച പുലർച്ചെ മൂന്നരയ്ക്കും ഇടയിലാണ് സംഭവം. മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ തകർച്ചയ്ക്ക് കാരണമായ കാര്യങ്ങൾ വിവരിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം പ്രദീപ് വാട്സ്‌ആപ്പിൽ പങ്കുവെച്ചിരുന്നു...

​തച്ചോട്ടുകാവ് മങ്കാട്ട്കടവ് റോഡിൽ 'തച്ചോട്ട് എന്ന പേരിൽ കഴിഞ്ഞ 8 വർഷമായി പ്രദീപ് ഹോട്ടൽ നടത്തി വരികയായിരുന്നു. തന്റെ അധ്വാനത്തിന്റെ വലിയൊരു ഭാഗം ഈ സ്ഥാപനത്തിനായി അദ്ദേഹം മാറ്റിവെച്ചു. എന്നാൽ ഹോട്ടലുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളും, കുടുംബപ്രശ്നങ്ങളുമാണ് പ്രദീപിനെ തളർത്തിയത്..

താൻ മരിക്കാൻ പോവുകയാണെന്ന് സൂചിപ്പിക്കുന്ന ഹൃദയഭേദകമായ വീഡിയോയിൽ തന്റെ തകർച്ചയുടെ കാരണങ്ങൾ പ്രദീപ് വിവരിക്കുന്നുണ്ട്. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായും സ്വർണ്ണാഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും കൈവിട്ടുപോയതായും പ്രദീപ് പറയുന്നു. തന്റെ മരണത്തിന് ഉത്തരവാദികൾ രണ്ടാം ഭാര്യയും അവരുടെ അമ്മയുമാണെന്ന് പ്രദീപ് വീഡിയോയിലും എഴുതിവെച്ച കുറിപ്പിലും ആരോപിക്കുന്നുണ്ട്. അച്ഛനോടും സുഹൃത്തുക്കളോടും ക്ഷമ ചോദിച്ചുകൊണ്ടാണ് ആ ജീവിതം അവസാനിച്ചത്...

ആമച്ചൽ സ്വദേശിയായ പ്രദീപ് ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷമാണ് ഹോട്ടലിന് സമീപം താമസിക്കുന്ന സ്ത്രീയെ വിവാഹം കഴിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി