മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ;
മലപ്പുറം: പൊള്ളുന്ന ചൂടിനിടെ മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ. ഇന്നലെ പെയ്ത വേനല്‍ മഴയിലാണ് ഈ അത്ഭുതക്കാഴ്ച.
ശനിയാഴ്ച വൈകുന്നേരം മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ താനൂര്‍ കൈത്തക്കര, കുത്തുകല്ല് മേഖലകളില്‍ പെയ്ത വേനല്‍മഴയ്‌ക്കൊപ്പം അസാധാരണമായി വെളുത്ത പത പ്രത്യക്ഷപ്പെട്ടു. ടെറസുകളില്‍ നിന്ന് താഴേക്ക് ഒഴുകിയ മഴവെള്ളത്തില്‍ പഞ്ഞി വിതറിയതുപോലെ പത അടിഞ്ഞുകൂടിയതായാണ് നാട്ടുകാര്‍ പറയുന്നത്.
ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്നും മഴ മാറി വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമായെങ്കിലും ഇതിന്റെ ശാസ്ത്രീയ കാരണം എന്താണെന്നറിയാത്തതിലാണ് ജനങ്ങളുടെ ആശങ്കയെന്നും നാട്ടുകാര്‍ പറഞ്ഞു.
അന്തരീക്ഷത്തിലെ പൊടിപടലങ്ങളോ അടിഞ്ഞുകൂടിയ ചില രാസവസ്തുക്കളോ മഴവെള്ളവുമായി കലരുമ്പോള്‍ ഇത്തരത്തിലുള്ള പത രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളില്‍ മരങ്ങളുടെ ഇലകളില്‍ നിന്ന് പതയോടുകൂടിയ മഴത്തുള്ളികള്‍ താഴേക്ക് പതിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിശദീകരിച്ചു.
സമീപപ്രദേശങ്ങളില്‍ ഫാക്ടറികള്‍ ഉള്ളിടങ്ങളിലും മഴയ്ക്കൊപ്പം പത രൂപപ്പെടാന്‍

Comments
Post a Comment