കൂരാച്ചുണ്ട് പഞ്ചായത്തിൽ വനാർത്തിയിൽ സോളാർ ഹാങ്ങിങ്ങ് ഫെൻസിംഗ് (20km) സ്ഥലം സംയുക്ത പരിശോധന നടത്തി

 


കുരാച്ചുണ്ട് . പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വന്യമൃഗശ ല്യം രൂക്ഷമായ സാഹചര്യത്തിൽ ജനവാസ മേഖലകളിലെ ശല്യം നിയന്ത്രിക്കാൻ സോളർ തൂക്കു വേലി നിർമിക്കുന്നതിന്റെ മുന്നോ ടിയായി അധികൃതർ സ്‌ഥല പരി ശോധന നടത്തി. കാളങ്ങാലി മു തൽ കക്കയം വരെ 20 കിലോമീ റ്റർ ദൂരത്തിൽ വേലി നിർമിക്കാൻ 1.6 കോടി രൂപയാണ് ഫണ്ട് അനുവദിച്ചത്.

പെരുവണ്ണാമൂഴി ഡാം റിസർ വോയർ നീന്തിക്കയറിയാണു കാ ട്ടാനകൾ കൃഷിയിടത്തിൽ എത്തുന്നത്. ജലസേചന വകുപ്പ് ഭൂമിയിലും സ്വകാര്യ ഭൂമിയിലുമാ യാണു വേലി സ്‌ഥാപിക്കുന്നത്. 4,5, 8, 9 വാർഡുകളിലെ മേഖല കളാണ് വനം, ജലസേചന വകു പ്പ് ഉദ്യോഗസ്ഥരും ജനപ്രതിനി ധികളും ചേർന്ന് പരിശോധിച്ചത്.




പദ്ധതിയുടെ വിശദമായ എസ്‌റ്റിമേറ്റ് തയാറാക്കി അനുമ തി ലഭിച്ച ശേഷം പ്രവൃത്തി ടെൻ ഡർ നടപടികൾ പൂർത്തീകരിക്ക ണം. അതിനുശേഷം പ്രവൃത്തി തുടങ്ങും

പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, ബ്ലോക്ക് മെംബർ അരുൺ ജോസ്, മെംബർമാരായ എൻ.കെ.കുഞ്ഞമ്മദ്, പ്രബീഷ്തളിയോത്ത്, വി.കെ.ഹസീന, ബിന്ദുമോൾ കളപ്പുരയ്ക്കൽ, സണ്ണി കാനാട്ട്, ജോസ് വെളിയ ത്ത്, കക്കയം ഫോറസ്‌റ്റ് സ്‌റ്റേ ഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ സി.വിജിത്ത്, ജലസേ ചന വകുപ്പ് ഉദ്യോഗസ്‌ഥർ, പി ആർടി അംഗങ്ങൾ, സ്‌ഥലത്തി ന്റെ ഗുണഭോക്‌താക്കൾ എന്നി വർ നേതൃത്വം നൽകി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി