മടങ്ങിവരാത്ത ലോകത്തേക്ക് ആ കൈകൾ പിടിച്ചുതന്നെ അവര്‍ ഒരുമിച്ച് പോയി...
ഒരാഴ്ച മുൻപ് മാത്രം പുണ്യഭൂമിയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു കുടുംബത്തിന്റെ സന്തോഷങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതായി. സൂറത്തിലെ ഹരിപുരയിൽ ഒരു കുടുംബത്തിലെ 3 പേരെ വീടിനുള്ളിൽ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത പ്രവാസലോകത്തെയും, നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..
ലാൽഗേറ്റിലെ ഹരിപുരയിൽ താമസിച്ചിരുന്ന ഫൈസ് അഹമ്മദ് (40), ഭാര്യ മുബീന (36), ഇവരുടെ 12 വയസ്സുകാരനായ മകൻ നോംന എന്നിവരാണ് മരിച്ചത്. അടച്ചിട്ട മുറിയിൽ ശ്വാസംമുട്ടി മരണം കാത്തുനിൽക്കുന്നുണ്ടെന്ന് ആരും കരുതിയിരുന്നില്ല..
വ്യാഴാഴ്ച രാവിലെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കതക് തുറന്ന് അകത്തു കടന്നവർക്ക് ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷവും, കടുപ്പമേറിയ വാതക ഗന്ധവുമാണ് അനുഭവപ്പെട്ടത്. വീടിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിലോ ഗ്യാസ് കണക്ഷനിലോ ഉണ്ടായ തകരാറാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഉറക്കത്തിനിടയിൽ അറിഞ്ഞുപോലുമില്ലാതെ വിഷവാതകം ശ്വസിച്ചതാകാം ഈ കുടുംബത്തിന്റെ ജീവനെടുത്തത്.12 വയസ്സ് മാത്രം പ്രായമുള്ള മകൻ നോംനയുടെ മരണം കണ്ടുനിന്നവർക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു. വായയിൽ നുരയും പതയും വന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്..
പ്രാഥമികമായി കൂട്ടമായി ജീവനൊടുക്കിയത് ആണെന്നാ സംശയങ്ങൾ ഉയർന്നെങ്കിലും, മുറിയിലെ അസ്വാഭാവികമായ വാതക സാന്നിധ്യം ഇതൊരു അപകടമാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ആ നാല് ചുവരുകൾക്കുള്ളിൽ പൊലിഞ്ഞുപോയത്...

Comments
Post a Comment