കൂരാച്ചുണ്ട്: താനിയംകുന്നിൽ ഇപ്പോഴും പിടിച്ചുനിൽക്കുന്നത് ഒരുകുടുംബം മാത്രം
✒️ പ്രശാന്ത് പാലേരി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട താനിയം കുന്നിൽ വന്യമൃഗശല്യത്തിന് നടുവിൽ എങ്ങോട്ടും മാറിപ്പോകാനി ല്ലാതെ പിടിച്ചുനിൽക്കുന്നത് ഒരു കുടുംബം മാത്രം. പാലാഞ്ചേരി ദാമോദരൻ നമ്പ്യാറും (79) വനജയും (71) മാത്രമാണ് ഒരു വീട്ടിൽ കഴിയുന്നത്. രണ്ട് പെൺമക്കളും വിവാഹിതരായതോടെ ഇവർ മാത്രമാണുള്ളത്. ആറേക്കർ സ്ഥലമുണ്ടിവിടെ. എല്ലാ വന്യജീവി കളും പറമ്പിലെത്തും. തെങ്ങ്, റബ്ബർ, കൊക്കൊ, ജാതി, കാപ്പി എല്ലാം കൃഷിയിടത്തിലുണ്ട്. പക്ഷേ, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന തിനാൽ കാര്യമായ ആദായമൊന്നും ലഭിക്കാതായിട്ട് ഏറെയാ യി. ദാമോദരൻ നമ്പ്യാർക്കും വനജയ്ക്കും കുരങ്ങിൻ് ആക്രമ ണത്തിൽ നേരത്തേ പരിക്കേൽക്കുകയും ചെയ്തിരുന്നു. 20 ലക്ഷ ത്തിൽപ്പരം രൂപ വിവിധ ബാങ്കുകളിൽ കടബാധ്യയുണ്ടെന്ന് വനജ പറഞ്ഞു. 110 തെങ്ങിൽനിന്ന് മൂവായിരത്തോളം തേങ്ങ ലഭിച്ച കാ ലമുണ്ടായിരുന്നു. ഇപ്പോൾ 300 എണ്ണം കിട്ടിയാലായി. 1997-ൽ സ്ഥലം വാങ്ങിയതാണ്. 17 വർഷമായി വീടുവെച്ച് താമസിക്കുന്നു. ചുറ്റുപാടുമുള്ളവരെല്ലാം സ്ഥലംമാറിപ്പോയതോടെ വീട്ടുപറമ്പിന് ചുറ്റും കുറ്റിക്കാടാണ്. ടൗണിലേക്ക് പോകണമെങ്കിൽ കുറ്റിക്കാടു കൾക്കിടയിലെ വഴിയിലൂടെ ജീവൻ പണയം വെച്ച് നടക്കണം. നേ രത്തേ ക്ലബ് ഉണ്ടായിരുന്ന സ്ഥലത്തിനടുത്തുവരെയാണ് കോൺ ക്രീറ്റ് റോഡുള്ളത്.
കുത്തനെയുള്ള കയറ്റം കയറാൻ വാഹനങ്ങൾക്കും ഏറെ പണിപ്പെടണം. അവിടെനിന്ന് ഒന്നരക്കിലോമീറ്ററോളം പിന്നെയും നടന്നുപോയാലെ വീട്ടിലെത്താനാകൂ. കൂരാച്ചുണ്ട് പഞ്ചായത്തി ന്റെയും പനങ്ങാട് പഞ്ചായത്തിന്റെയും അതിർത്തിപ്രദേശമാണി ത്. താമസിക്കുന്ന സ്ഥലംവരെ റോഡിനായി ആവശ്യപ്പെടാൻ തു ടങ്ങിയിട്ട് കാലമേറെയായി. സ്ഥലം വിറ്റ് മറ്റിടങ്ങളിലേക്ക് മാറാമെ ന്ന് വിചാരിച്ചാൽ ആർക്കും വേണ്ട. പേരാമ്പ്രയിൽ ആകെയുള്ള പത്തുസെന്റ് തരംമാറ്റിക്കിട്ടുന്നുമില്ലെന്ന് വനജ പറയുന്നു.

Comments
Post a Comment