ദേശീയ പണിമുടക്ക്; ഏരിയ പ്രചരണ ജാഥ സമാപിച്ചു
പേരാമ്പ്ര: രാജ്യത്തെയും തൊഴിലാളികളെയും തകർത്തെറിയുന്ന കേന്ദ്ര സർക്കാറിൻ്റെ നയത്തിനെതിരെ ഫിബ്രുവരി 12 ൻ്റെ ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ പേരാമ്പ്ര ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രചരണ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പേരാമ്പ്ര ബസ്റ്റാൻ്റിൽ സമാപിച്ചു
ഫെബ്രു 10 , 11 തിയ്യതികളിൽ പഞ്ചായത്ത് , തൊഴിൽ കേന്ദ്രങ്ങളിൽ വിളംബര ജാഥയും പണിമുടക്ക് ദിവസം ധർണ്ണയും സംഘടിപ്പാക്കാനും സമര സമിതി തീരുമാനിച്ചു
സമാപന സമ്മേളനത്തിൽ ശശികുമാർ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു
ജാഥാ ലീഡർ കെ സുനിൽ , ഡെ : ലീഡർ എ.ജി രാജൻ , പൈലറ്റ് - കെ വി ബാലൻ , മാനേജർ കെ എം ഗോവിന്ദൻ , കെ.പി സജീഷ് , ഒ.ടി രാജു , കെ അഭിലാഷ് , എൻ എം അഷറഫ് , സഫ മജീദ് , കെ കെ ഭാസ്കരൻ മാസ്റ്റർ , കെ രാജൻ , എൻ കെ ലാൽ എന്നിവർ സംസാരിച്ചു

Comments
Post a Comment