തലയാട് നാളികേര വിളവെടുക്കാൻ കുരങ്ങുകൾ ; കർഷകർ ദുരിതത്തിൽ
തലയാട്: മലയോരമേഖലയിലെ നാളികേരക്കർഷ കർ ദുരിതത്തിൽ. തലയാട് കാന്തലാട് മല, മണി ച്ചേരി വയലട തുടങ്ങിയ മലയോര മേഖലകളിലെ നാ ളികേര കർഷകരാണ് വാനരപ്പടയുടെ ശല്യം കാരണം ജീവിതമാർഗം വഴിമുട്ടി നിൽക്കുന്നത്. തേങ്ങകളും ഇള നീർ മുതൽ വിരിയാൻ തുടങ്ങുന്ന മച്ചിങ്ങകൾ വരെ കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുകയാണ്. വർ ഷങ്ങളായി തങ്ങളുടെ ഏക ആശ്രയമായ നാളികേ രക്കൃഷി കൈവിട്ടുപോകുന്ന അവസ്ഥയിലാണ് മല യോര മേഖലയിലെ കർഷകർ. കാട്ടുപന്നി ശല്യം കാര ണം വാഴ, ചേന, മഞ്ഞൾ തുടങ്ങിയ ഇടവിളകൾ നേര ത്തെ തന്നെ ഉപേക്ഷിക്കേണ്ടിവന്ന പല കർഷകരുടെ യും ഏകപ്രതീക്ഷ നാളികേരക്കൃഷിയിൽ ആയിരുന്നു.
എന്നാൽ ഇപ്പോൾ തെങ്ങുകളിൽനിന്ന് ഒരു തേങ്ങ പോലും പറിക്കാൻകിട്ടാത്ത അവസ്ഥയാണെന്ന് വയ ലടയിലെ കർഷകർ സങ്കടത്തോ ടെ പറയുന്നു. “ഒരു തരത്തിലും ജീവിക്കാൻ അനുവ ദിക്കില്ലെന്ന് വെച്ചാൽ ഞങ്ങൾ എന്തുചെയ്യും? ഏക പ്രതീക്ഷയായിരുന്ന നാളികേരവും ഇപ്പോൾ കിട്ടാക്ക നിയായെന്ന്" തലയാടിലെ കർഷകർ പറയുന്നു കുരങ്ങുകളെ തുര ത്താൻ കർഷകർ ഇപ്പോൾ പടക്കം പൊട്ടിക്കുകയാണ്. ഓരോ മണിക്കൂർ ഇടവിട്ടും പടക്കം പൊട്ടിക്കേണ്ടിവ രുന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാ ണ് ഉണ്ടാക്കുന്നത്. കൂടാതെ, കുരങ്ങുകൾ തെങ്ങിൽ നിന്ന് കരിക്കുകളും മച്ചിങ്ങകളും വലിച്ചെറിയുന്നത് വലിയ അപകടഭീഷണിയുമാണ്. പടക്കം വാങ്ങാൻവേ ണ്ടി മാത്രം വലിയൊരുതുക ചെലവാക്കേണ്ടി വരുന്ന അവസ്ഥയാണെന്നാണ് വയലടയിലെ കർഷകർ പറയു ന്നത്. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും നാ ശംവിതയ്ക്കുന്ന കുരങ്ങുകളെ തുരത്താൻ കാട്ടുപന്നിക ളുടെ കാര്യത്തിലെന്നപോലെ കർശന നടപടി സ്വീകരി ക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. വന്യജീ വി ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയി ലായ കർഷകർക്ക് കൃഷിഭവൻ മുഖേന അടിയന്തര സാ മ്പത്തികസഹായം നൽകണം. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കുരങ്ങുകളെ വനത്തിലേക്ക് തുര ത്താൻ വനംവകുപ്പിൻ്റെയും ഗ്രാമപ്പഞ്ചായത്തിൻ്റെയും ഭാഗത്തുനിന്ന് നീക്കം ഉണ്ടാകണമെന്നാണ് പ്രധാന ആവശ്യം. നിലവിലെ താത്കാലിക പരിഹാരങ്ങൾ ഫല പ്രദമല്ലെന്നും, ഈ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണാൻ സർക്കാർ തലത്തിൽ പ്രത്യേക പദ്ധതി ആവി ഷരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

Comments
Post a Comment