ചക്കിട്ടപാറയിൽ യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു


 ചക്കിട്ടപാറ:   ചക്കിട്ടപാറയിലെ പത്താം വാർഡിൽ കലാ-കായിക മേഖലകൾക്ക് പുതിയ ഉണർവ് നൽകിക്കൊണ്ട് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 

 ബാബു കൂനംതടം സ്വാഗതം ചെയ്തു. റഫീക്ക് കുന്നുമ്മൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ കവി രമേശ് കാവിൽ മുഖ്യാതിഥിയായിരുന്നു. സിനിമ സംവിധായകൻ ജിന്റോ തോമസ്, ഒളിമ്പ്യൻ ജിൻസൺ ജോൺസൺ  ചക്കിട്ടപാറയുടെ കായിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കായിക പരിശീലകൻ കെ.എം. പീറ്റർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.



കെ.എം. പീറ്റർ, സിനിമ സംവിധായകൻ ജിന്റോ തോമസ്, ഒളിമ്പ്യൻ ജിൻസൺ ജോൺസൺ, 
ബിജു തേവർകുന്നുമ്മൽ, ശ്രീനഹ ഷജിത്ത്,   അളകനന്ദ സജീവൻ എന്നിവരെ ആദരിച്ചു. 

യുവജനങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മോളി ആയിത്തമറ്റം പറഞ്ഞു. തുടർന്ന് കലാ കായിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനത്തിൽ സംസാരിച്ചു.

 ഭാവി തലമുറയെ സമൂഹത്തിൽ കൃത്യമായി ഇടപെടുന്നതിൽ ഇത്തരം കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. നാടിനായി ഇങ്ങനെ ഒരു അവസരം ഒരുക്കിയ സംഘാകർക്ക് പ്രത്യേക അഭിനന്ദനങ്ങൾ നേരുകയാണെന്നും ജിൻ്റോ തോമസ് പറഞ്ഞു.

നാടിന്റെ നന്മയ്ക്കും യുവതലമുറയുടെ വളർച്ചയ്ക്കുമായി ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ചക്കിട്ടപാറയിലെ മലയോര മേഖലയിൽ നിന്നുള്ള കൂടുതൽ കായിക പ്രതിഭകളെ വാർത്തെടുക്കാൻ ക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുമെന്ന് ജിൻസൺ ജോൺസൺ പറഞ്ഞു.

നാടിന്റെ ഐക്യവും വികസനവും ലക്ഷ്യമിട്ട് ക്ലബ്ബിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കെ.എം. പീറ്റർ പറഞ്ഞു

നാടിന്റെ നാനാതുറകളിലുള്ള നിരവധി ആളുകൾ ചടങ്ങിൽ സാക്ഷികളായി. വരും ദിവസങ്ങളിൽ വിപുലമായ കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കാനാണ് ക്ലബ്ബ് ഭാരവാഹികളുടെ തീരുമാനം.

ലിജി ഷിജു ( മെമ്പർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്), വി.കെ. വത്സ,  സുജാത മനക്കൽ (മെമ്പർ, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്), റെജി കോച്ചേരി,  നുസൃത്ത് ടീച്ചർ (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ),  ജെയിൻ ജോൺ, എബിൻ  കോച്ചേരി, ജോയ് ഇല്ലത്തുംചിറ,  തുടങ്ങി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംസാരിച്ചു.

 പരിപാടികൾക്ക് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട്  വിനോജി മാളിയേക്കൽ  നന്ദി പ്രകാശനം നടത്തി. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി