പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
പേരാമ്പ്ര : മുതുവണ്ണാച്ചയിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. കുനീമ്മൽ ദിനേശനാ (50 )ണ് ഇന്നലെ വൈകീട്ട് ഏഴരയോടെ അക്രമത്തിനിരയായത്.
തലക്കും കഴുത്തിനും കൈകാലുകൾക്കും വെട്ടേറ്റ ദിനേശനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്മെഡിക്കൽ കോളേജിലേക്കും മാറ്റി.
6 മാസം മുൻപ് പ്രദേശത്തെ കല്യാണ വീട്ടിൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്നും പറയുന്നു. ദിനേശന്റെ തലയ്ക്കും കഴുത്തിനും കാലിനും കൈക്കും വെട്ടേറ്റിട്ടുണ്ട്. പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ച ദിനേശനെ സാരമായി പരുക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. മുതുവണ്ണാച്ച പാറക്കെട്ട് റോഡിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ദിനേശനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം

Comments
Post a Comment