കൂരാച്ചുണ്ടിൽ പുരുഷ വനിതാ ക്രിക്കറ്റ് സംഘടിപ്പിച്ചു

 



കൂരാച്ചുണ്ട്: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനെസ്സ് പദ്ധതിയുടെ ഭാഗമായി സാമൂഹികാരോഗ്യ കേന്ദ്രം കൂരാച്ചുണ്ടും പ്രാഥമിക ആരോഗ്യ കേന്ദ്രം കക്കയവും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കല്ലാനോട് സ്റ്റേഡിയത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് തല സ്ത്രീ–പുരുഷ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ ആറു ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ കായികതാരങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തു. മത്സരത്തിൽ മണ്ടൊപ്പാറ ജനകീയ ആരോഗ്യ കേന്ദ്രം ടീം ജേതാക്കളായി. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിനി ജിനോ ട്രോഫി വിതരണം ചെയ്തു. ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പും ബഹു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അരുൺ ജോസ്, എൻ. കെ കുഞ്ഞമ്മദ്, ബിന്ദു കുര്യൻ, ബിന്ദുമോൾ തോമസ്, ജലീൽ കുന്നുംപുറത്ത്, സണ്ണി ജോസഫ് കാനാട്ട്, ജോസ് വെളിയത്ത്, ബിജു കടലാശ്ശേരി, പ്രബീഷ് തളിയോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ഹെൽത്തി ഫുഡ്‌ ക്യാമ്പയിൻ നടത്തി

  

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി