വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച കാട്ടുപോത്ത് ചത്തു

 



നാദാപുരം: കാടിറങ്ങി വളയം ആയോട് വനം വകുപ്പ് ഉദ്യോഗസ്ഥ രെ ആക്രമിച്ച് പരിക്കേൽപ്പിക്കു കയും നാട്ടുകാരെ ഭീതിയിലാ ഴ്ത്തുകയും ചെയ്‌ത കാട്ട് പോത്ത് ചത്തു.

തിങ്കളാഴ്‌ച വൈകീട്ടോടെ ആ യോട്ടെ സ്വകാര്യ വ്യക്തിയുടെ റ ബർ തോട്ടത്തിലാണ് കാട്ട് പോ ത്തിനെ ചത്ത നിലയിൽ കണ്ട ത്തിയത്. രണ്ടാഴ്ച്ചയിലേറെയാ യി ജനവാസ കേന്ദ്രത്തിൽ തമ്പ ടിച്ച പോത്ത് നാട്ടുകാരെ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു.

തിങ്കളാഴ്ച്ച രാവിലെ റബർ തോട്ടത്തിൽ നിലയുറപ്പിച്ച കാട്ട്പോത്ത് അക്രമാസക്തമായിരുന്നു. കുടിവെള്ള പൈപ്പ് നന്നാക്കാ നായി റബർ തോട്ടത്തിലിറങ്ങി യ പ്രദേശവാസികളായ മൂന്ന് പുരയിൽ ചന്ദ്രൻ, വലിയപറമ്പിൽ സെബാസ്റ്റ്യൻ, ഷൈനി എന്നിവ രെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഇവർ ഓടി രക്ഷപ്പെടുകയായി രുന്നു. നാട്ടുകാർ വകുപ്പിനെ വി വരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥല ത്തെത്തിയിരുന്നു. വലത് കാലിന് മുറിവേറ്റ് വ്രണമായി അവശനിലയിലായ കാട്ട് പോത്ത് കാട് കയറാതെ റബർത്തോട്ടത്തിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു

വൈകിട്ട് നാട്ടുകാർ നടത്തിയ തെരച്ചിലാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് കാട്ടു പോത്തുകൾ കുട്ട ത്തോടെ നാട്ടിലിറങ്ങിയത്. നാട്ടുകാരും വനപാലകരും ഇവയെ തുരത്തിയെങ്കിലും ഒന്ന് മാത്രം പ്രദേശത്ത് നിലയുറപ്പിക്കുകയായിരുന്നു. ജനവാസ മേഖലയിൽ നിന്ന് ഇതിനെ തുരത്താനുള്ള ശ്രമത്തിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പോത്ത് ആക്രമിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി