ചാലിടം മസ്ജിദുറഹ്‌മ നാളെ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പുതുതായി പൂർത്തീകരിച്ച നമസ്കാര പള്ളി മസ്ജിദുറഹ്‌മ നാളെ നാലുമണിക്ക് പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി ഉദ്ഘാടനം ചെയ്യുന്നു. ശംസുൽ ഉലമാ ഇസ്‌ലാമിക് ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ കൺവീനർ പി പി മുഹമ്മദ് സ്വാഗതം പറയും. ട്രസ്റ്റ് ചെയര്മാന് ഓ കെ അമ്മദ് അദ്ധ്യക്ഷത വഹിക്കും. റഫീഖ് സകരിയ ഫൈസി മുഖ്യ പ്രഭാഷണം നിർവഹിക്കും. അബ്ദുൽ കരീം ദാരിമി ഉല്ബോധന പ്രഭാഷണം നിർവഹിക്കും. ട്രസ്റ്റ് ട്രഷറർ ബഷീർ ഓ കെ നന്ദി അറിയിക്കും.

Comments
Post a Comment