സ്ഥലവും വീടും ഉപേക്ഷിച്ച് കൂരാച്ചുണ്ട്; താനിയംകുന്നിൽനിന്ന് അവരുമിറങ്ങി.
✒️ പ്രശാന്ത് പാലേരി
കൂരാച്ചുണ്ട് :കൂരാച്ചുണ്ട് പഞ്ചായത്തിലെ താനിയം കുന്നിലെ പ്രിയങ്ക ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ് 20 വർഷം മുൻപുവരെ സജീവമായിരുന്നു. സമീപത്തുതന്നെയുള്ള കടയ്ക്കുചുറ്റും വൈകു ന്നേരങ്ങളിൽ സജീവമായി ആളുകളെത്തിയിരുന്നു. 50-ഓളം കു ടുംബങ്ങൾ താമസിച്ചിരുന്ന മേഖല. വൈകുന്നേരങ്ങളിൽ ആളു കൾ ഇവിടെ ഒത്തുകൂടി നാട്ടുവിശേഷങ്ങൾ പങ്കിട്ടു. ക്ലബ്ബിൽ ടെ ലിവിഷനിൽ പരിപാടികൾ കണ്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞ പ്പോൾ ഇവിടം ഇലയനക്കംപോലുമില്ലാതെ നിശ്ശബ്ദമാണ്. ക്ലബ്ബി ന്റെ തറയും തൂണും മാത്രം പഴയൊരുകാലത്തിൻ്റെ അവശേഷി പ്പായി ബാക്കിയുണ്ട്. ആർക്കുംവേണ്ടാതെ എല്ലാം അനാഥമായിക്കിടക്കുന്നു.
പൂവ്വത്തും ചോലയിൽനിന്ന് ഇവിടേക്കെത്താൻ കുത്തനെയു ള്ള കയറ്റം കയറണം. സാധാരണ വാഹനങ്ങളൊന്നും കയറിപ്പോ കില്ല. കുന്നിൻമുകളിലെ വന്യമൃഗശല്യവും യാത്രാപ്രശ്നവുമെല്ലാം കാരണം ആളുകൾ വീടും സ്ഥലവുമെല്ലാം ഉപേക്ഷിച്ച് പലപ്പോഴാ യി കുന്നിറങ്ങുകയായിരുന്നു. കുറച്ചുപേർ ചെറിയ സ്ഥലംവാങ്ങി പുതിയ വീടുവെച്ചു. കുറേപ്പേർ പൂവത്തും ചോലയിലും കൂരാച്ചു ണ്ടിന്റെ മറ്റിടങ്ങളിലും വാടകയ്ക്ക് താമസിക്കുന്നു.
ഉപേക്ഷിച്ചുപോയ വീടുകളുടെ അവശിഷ്ടം മാത്രമാണ് താ നിയംകുന്നിൽ ശേഷിക്കുന്നത്. സ്ഥലം ഉപേക്ഷിച്ചുപോയതോ ടെ സ്വകാര്യസ്ഥലത്തെ കാടുകൾപോലും വെട്ടാതായി. കൃഷിയിട ങ്ങൾ സംരക്ഷിക്കാതെ നശിക്കുന്നു. കാട്ടുപന്നിയടക്കമുള്ള വന്യ ജീവികളുടെ ആവാസകേന്ദ്രമാണിപ്പോഴിവിടം. പൂവത്തുംചോല യിൽനിന്ന് താനിയംകുന്നിലേക്കുള്ള റോഡിൽ താഴ്ഭാഗത്ത് മാത്ര മാണ് ഇപ്പോൾ വീടുകളുള്ളത്.

Comments
Post a Comment