സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ ആ ക്രൂരത; അച്ഛന്റെ ആഗ്രഹം മകന്റെ കൈകളിൽ അവസാനിച്ചപ്പോൾ..
.
സ്വന്തം മകൻ ഒരു ഡോക്ടറായി കാണണമെന്ന ആ പിതാവിന്റെ ആഗ്രഹം ഒടുവിൽ കലാശിച്ചത് അതിക്രൂരമായ ഒരു ദുരന്തത്തില്‍. ലഖ്‌നൗവിലെ മരുന്ന് വ്യാപാരിയായ മാനവേന്ദ്രസിങ് (49) ആണ് സ്വന്തം മകന്റെ കൈകളാൽ അതിദാരുണമായി മരണപ്പെട്ടത്. കരിയറിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പിതാവിനെ വെടിവെച്ചു ജീവനെടുത്ത ശേഷം ശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിക്കുക ആയിരുന്നു..
ലഖ്‌നൗവിൽ നിന്നു പുറത്തുവരുന്ന ഈ വാർത്ത ഒരു പിതാവിനെയും പുത്രനെയും മാത്രമല്ല, ഒരു കുടുംബത്തെത്തന്നെയാണ് ഇല്ലാതാക്കിയത്. മകനെ ഡോക്ടറാക്കാനുള്ള അമിതമായ ആഗ്രഹവും സമ്മർദ്ദവും ഒടുവിൽ അക്ഷത് പ്രതാപ് സിങ് എന്ന 21-കാരനെ പിതാവിന്റെ കൊലപാതകിയാക്കി മാറ്റി.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കരിയറിനെച്ചൊല്ലി വീണ്ടും തർക്കമുണ്ടായപ്പോൾ നിയന്ത്രണം വിട്ട അക്ഷത് തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവെച്ചു വീഴ്ത്തി. ജീവനറ്റ ശരീരത്തെ താഴത്തെ നിലയിലെത്തിച്ച് കഷ്ണങ്ങളാക്കി മുറിക്കുമ്പോൾ അത് നേരിൽക്കണ്ട സ്വന്തം സഹോദരിയെപ്പോലും ഭീഷണിപ്പെടുത്തി വായടപ്പിച്ചു...
ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചെങ്കിലും ചില ഭാഗങ്ങൾ നീല നിറത്തിലുള്ള ഡ്രമ്മിലാക്കി വീട്ടിനുള്ളിൽ തന്നെ ഒളിപ്പിച്ചിരുന്നു. മാനവേന്ദ്രസിങ്ങിനെ കാണാതായതോടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഈ ക്രൂരതയുടെ തെളിവുകൾ പുറത്തുവന്നത്..
താൻ കണ്ട സ്വപ്നങ്ങൾ തന്നെ തന്റെ അന്ത്യത്തിന് കാരണമാകുമെന്ന് ആ പിതാവ് ഒരിക്കലും കരുതിയിരിക്കില്ല. മകൻ ഇപ്പോൾ അഴിക്കുള്ളിലാണ്, പക്ഷേ ആ കുടുംബത്തിന് നഷ്ടമായത് തണലായി നിന്ന ഗൃഹനാഥനെയാണ്. ലഖ്‌നൗ അഷിനായ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്..

Comments
Post a Comment