കൊൽക്കത്തയിൽ നിര്യാതയായ ചക്കിട്ടപാറ സ്വദേശി ജെസ്സി സിസ്റ്ററിനെ, സിസ്റ്ററിൻ്റെ ബന്ധു കൂടിയായ മാജു വല്ലൂർ അനുസ്മരിക്കുന്നു



അന്നയും ജോസഫും

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം അനുഭവിക്കുന്ന പട്ടിണിയും ദുരിതവും തിരുവതാംകൂറിലും കത്തി നിന്ന കാലം കുടുബത്തിന്റ് നല്ലതിനായ് ജോസഫും പറഞുകേട്ട അ പുതിയ നാടും തേടി പോകാൻ തിരുമാനിച്ചു. മലബാർ..മനസറിഞ്ഞു പണിയെടുത്താൽ പൊന്നുവിളയുമെന്ന് പറഞറിഞ്ഞ കുടിയേറ്റ കർഷകരുടെ വാഗ്ദാനനാട്,  അങ്ങനെ തൊള്ളയിരത്തിനല്പത്തിയേഴിൽ കോഴിക്കോട് ചക്കിട്ടപ്പാറ കുളത്തുവയൽ എത്തി നിന്നു ആ യാത്ര.  മക്കൾ പള്ളിയും പള്ളികുടവും അറിഞ്ഞു വളരണം എന്നതുകൊണ്ട് ആവാം ,  അൽപ്പം മാറിയാൽ നൂറും അതില്കൂടുതലും  എക്കർ ഭൂമി ലഭിക്കുമായിരുന്നിട്ടും പള്ളിക്കടുത്തുതന്നെ വീടുവക്കാം എന്ന് തീരുമാനിച്ചു. തൊള്ളയിരത്തി നാൽപതിയെഴു ഓഗസ്റ്റ്‌ 15 ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത് മൂന്ന് ദിവസത്തിന് ശേഷം ചന്തയിൽ പോയിവന്ന ആരോ പറഞറിഞ്ഞു. പകലുകളും രാവുകളും കാലവും കടന്നുപോയികൊണ്ടേയിരുന്നു. ജോസപ്പിന് പത്തു മക്കളായി, ഒരുനാൾ മുത്തവരിൽ ഒരാളയ അന്നകുട്ടി വിവാഹപ്രയത്തിനുമുന്പേ പറഞ്ഞു അപ്പാ ഞാൻ മണവാട്ടിയാകാൻ പോകുന്നു കർത്താവിന്റ മണവാട്ടി,  മഠത്തിൽ ചേർന്ന് കണ്ണ്യസ്ത്രി ആകാനുള്ള തന്റെ ആഗ്രഹം പറഞ്ഞു. പഠിപ്പിൽ മിടുക്കിയായ മകൾ പഠിച്ചു ടീച്ചർ ആയി കുടുബത്തിനും തനിക്കും ഒരു കൈ സഹായം ആകും എന്ന് കരുതിയിരുന്ന അപ്പന് മകളുടെ ആഗ്രഹം സമ്മതിക്കാതിരിക്കാനും ആയില്ല.എന്നാ പിന്നേ വീടിനടുത്ത  മഠത്തിൽ ചേരാം എന്നായി. അവിടെയും അന്നകുട്ടി വിജയിച്ചു.  കൽക്കട്ടെക്കുള്ള കരിവണ്ടിയിൽ  യാത്ര പറഞ്ഞു പോയപ്പോൾ കോഴിക്കോട്  തീവണ്ടി ആപ്പീസിലെ പ്ലാറ്റഫോംമിൽ തോൽമുണ്ട് കൊണ്ട് കണ്ണിറുതുടച്ച അപ്പനെ  അന്നകുട്ടി പിന്നീട് ആരെങ്കിലും പറഞ്ഞ്  കേട്ടിരികാം. കാലം കടന്നുപോയ്കൊണ്ടിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ദിരയും രാജിവും സ്വപ്നങ്ങൾ ബാക്കിയാക്കി കടന്നുപോയി.  ജോസഫ് തന്റെ സ്വപ്‌നങ്ങൾ മക്കളെ ഏല്പിച്ചു ദൈവസമ്മാനത്തിനായി തിരിച്ചു പോയി. സമ്മാനങ്ങളും മുട്ടായികളുമായി അന്നകുട്ടി കൽക്കട്ടയിൽ നിന്നും ആഫ്രിക്ക യിൽ നിന്നും വന്നുകൊണ്ടേയിരുന്നു  അങ്ങനെ അന്നകുട്ടി ഞങളുടെ അന്നകുട്ടി ആന്റിയായി,  കുഞ്ഞുന്നാളിലെ ഞങ്ങളുടെ ഹീറോ സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചതും നീത്താൻ പഠിപ്പിച്ചതും,  ഓരോ വരവും ഞങ്ങൾക്കു ആഘോഷമായിരുന്നു. 2000 ത്തിൽ വല്യമ്മച്ചി യുടെ അടക്കുകഴിഞു പോയതിനുശേഷം ഞാൻ ആന്റിയെ കാണുന്നത് കൽക്കട്ടയിൽ എന്റെ യാതാകളിൽ ആയിരുന്നു.കാണുപ്പോഴൊക്കെ വാത്സല്യവും അതിലേറെ സ്നേഹവും ആന്റി ഒരിക്കലും മറന്നിരുന്നില്ല, ....ആ സ്നേഹം മാഞ്ഞുപോയി. ..ജോസെഫിന്റെ , വല്യമ്മച്ചിയുടെ അടുത്തേക്ക്. ..ഓർമയിലെ നിത്യസ്നേഹമേ അരികിലില്ലെങ്കിലും സ്വീകരിക്കുക എന്റെ അന്ത്യ ചുംബനം 

✒️Maju valloor 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി