ചിരി മായാത്ത മുഖം; നാടൻപാട്ടിന്റെ ഈണമായിരുന്ന ലക്ഷ്മിയുടെ അകാല വിയോഗത്തിൽ കണ്ണീരിലായി കലാലോകം.
ശാസ്താംകോട്ട: നാടൻപാട്ടിലൂടെ നിരവധി വേദികളിൽ നിറസാന്നിധ്യമായിരുന്ന ആ കൊച്ചു മിടുക്കിയുടെ പാട്ടുകൾ ഇനി ഓർമ്മകളിൽ മാത്രം. അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ രൂപത്തിൽ ആ സ്വരമാധുരി എന്നെന്നേക്കുമായി നിലച്ചു.
ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാടൻപാട്ട് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട വാർത്ത ഞെട്ടലോടെയാണ് കലാലോകം കേട്ടത്. ശാസ്താംകോട്ടയ്ക്ക് സമീപം സിനിമാപറമ്പിൽ വെച്ച് നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകളായ ഇരുപതുകാരി ലക്ഷ്മിയാണ് ഈ അപകടത്തിൽ പൊലിഞ്ഞത്
പ്രതീക്ഷകളും സ്വപ്നങ്ങളുമായി നാടൻപാട്ടിന്റെ ലോകത്ത് തിളങ്ങിനിൽക്കെയാണ് വിധി വില്ലനായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേർ സാരമായ പരിക്കുകളോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Comments
Post a Comment